വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ത്യ​സ​ന്ധ​ത​യി​ൽ അ​ര​ല​ക്ഷം രൂ​പ ഉ​ട​മ​യ്ക്കു തി​രി​കെ കി​ട്ടി
Saturday, March 23, 2019 8:29 PM IST
പൊ​ൻ​കു​ന്നം: യാ​ത്ര​ക്കി​ടെ പ​ത്രം ഏ​ജ​ന്‍റി​ന്‍റെ കൈ​യി​ൽ നി​ന്ന് ന​ഷ്ട​പ്പെ​ട്ട 50,000 രൂ​പ കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ത്യ​സ​ന്ധ​ത മൂ​ലം തി​രി​കെ കി​ട്ടി. ചി​റ​ക്ക​ട​വ് മ​ണ്ണം​പ്ലാ​വ് വീ​ട്ടി​ൽ ജോ​ർ​ജ് ജേ​ക്ക​ബി​ന്‍റെ (ചാ​ക്കോ​ച്ച​ൻ) പ​ണ​മ​ട​ങ്ങി​യ ബാ​ഗാ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് കാ​ർ​യാ​ത്ര​ക്കി​ടെ വ​ഴി​യി​ൽ തെ​റി​ച്ചു​വീ​ണ​ത്. പ​ത്ര ഏ​ജ​ൻ​സി ഓ​ഫീ​സ് പൂ​ട്ടി മ​ട​ങ്ങു​ന്ന​തി​നി​ടെ ഇ​ദ്ദേ​ഹം കാ​റി​ന്‍റെ ഡി​ക്കി​ക്കു മു​ക​ളി​ൽ ബാ​ഗ് വെ​ച്ചു. ബാ​ഗെ​ടു​ക്കാ​ൻ മ​റ​ന്ന് കാ​റോ​ടി​ച്ചു​പോ​കു​മ്പോ​ൾ ബാ​ഗ് വ​ഴി​യി​ൽ തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.

ബൈ​ക്കു​ക​ളി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ഴാ​ണ് എ​രു​മേ​ലി എം​ഇ​എ​സ് കോ​ളേ​ജി​ലെ ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്‌​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ വി​ഴി​ക്ക​ത്തോ​ട് സ്വ​ദേ​ശി അ​ക്ഷ​യ്, മു​ണ്ട​ക്ക​യം സ്വ​ദേ​ശി പ്ര​ണ​വ്, റാ​ന്നി സ്വ​ദേ​ശി വി​ഗ്‌​നേ​ഷ്, വി​ഴി​ക്ക​ത്തോ​ട് സ്വ​ദേ​ശി ലി​ജോ എ​ന്നി​വ​ർ​ക്ക് ബാ​ഗ് കി​ട്ടി​യ​ത്. ലോ​ട്ട​റി ഏ​ജ​ന്‍റി​ന്‍റെ പ​ക്ക​ൽ നി​ന്ന് ന​ഷ്ട​പ്പെ​ട്ട​താ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. പി​ന്നീ​ട് ബാ​ഗി​ൽ 50,000 രൂ​പ​യും ഉ​ട​മ​യു​ടെ ആ​ധാ​ർ കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളും ക​ണ്ടു. ഇ​വ​ർ പൊ​ൻ​കു​ന്നം പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി ബാ​ഗ് ഏ​ൽ​പ്പി​ച്ചു.

ഉ​ട​മ​യെ വി​ളി​ച്ചു​വ​രു​ത്തി സി​ഐ അ​ജി​ച​ന്ദ്ര​ൻ നാ​യ​ർ, പി​ആ​ർ​ഒ ഹാ​ഷിം, സി​പി​ഒ രാ​ജേ​ഷ് മോ​ഹ​ൻ എ​ന്നി​വ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ബാ​ഗ് കൈ​മാ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.