പാ​ക്കി​സ്ഥാ​ന് പ്ര​ണ​യ​ലേ​ഖ​നം എ​ഴു​തു​ന്ന​ത് മോ​ദി അ​വ​സാ​നി​പ്പി​ക്ക​ണം: കോ​ൺ​ഗ്ര​സ്
Saturday, March 23, 2019 9:39 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ക്കി​സ്ഥാ​ന് പ്ര​ണ​യ​ലേ​ഖ​നം എ​ഴു​തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്. പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മോ​ദി പാ​ക്കി​സ്ഥാ​ന് ആ​ശം​സ അ​യ​ച്ച​തി​നെ പ​രി​ഹ​സി​ച്ചാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്‍റെ ആ​ക്ര​മ​ണം. മോ​ദി​യു​ടെ മ​സി​ൽ രാ​ഷ്ട്രീ​യ നാ​ട​കം ജ​ന​ങ്ങ​ളേ​യും മാ​ധ്യ​മ​ങ്ങ​ളേ​യും ക​ബി​ളി​പ്പി​ക്കാ​നാ​ണെ​ന്നും കോ​ൺ​ഗ്ര​സ് വ​ക്താ​വ് ര​ൺ​ദീ​പ് സു​ർ​ജെ​വാ​ലെ പ​റ​ഞ്ഞു.

ചൗ​ക്കി​ദാ​ർ (കാ​വ​ൽ​ക്കാ​ര​ൻ) പാ​ക്കി​സ്ഥാ​ന്‍റെ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് ഒ​രു വാ​ക്കു​പോ​ലും മി​ണ്ടാ​തെ​യാ​ണ് ആ​ശം​സ അ​റി​യി​ച്ച​തെ​ന്നും സു​ർ​ജെ​വാ​ലെ ട്വീ​റ്റ് ചെ​യ്തു. ‌പാ​ക്കി​സ്ഥാ​ന് പ്ര​ണ​യ​ലേ​ഖ​നം എ​ഴു​തു​ന്ന​ത് മോ​ദി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​പി​എ ഭ​ര​ണ​കാ​ല​ത്തെ മോ​ദി​യു​ടെ ടി​വി ചാ​ന​ൽ‌ അ​ഭി​മു​ഖ​വും ട്വീ​റ്റി​നൊ​പ്പം സു​ർ​ജെ​വാ​ലെ പോ​സ്റ്റ് ചെ​യ്തു. അ​ഭി​മു​ഖ​ത്തി​ൽ അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ് പാ​ക്കി​സ്ഥാ​ന് ക​ത്ത് എ​ഴു​തി​യ​തി​നെ​യാ​ണ് മോ​ദി വി​മ​ർ​ശി​ക്കു​ന്ന​ത്. പാ​ക്കി​സ്ഥാ​ന് അ​വ​ർ​ക്ക് മ​ന​സി​ലാ​കു​ന്ന ഭാ​ഷ​യി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും അ​വ​ർ​ക്ക് പ്ര​ണ​യ​ലേ​ഖ​നം എ​ഴു​തു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മോ​ദി പ​റ‍​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.