ചെ​ന്നൈ​യു​ടെ സ്പി​ന്നി​ൽ ത​ല​ക​റ​ങ്ങി ബാം​ഗ്ലൂ​ർ; 70 റൺസിൽ ​ഓ​ൾ​ഔ​ട്ട്
Saturday, March 23, 2019 9:46 PM IST
ചെ​ന്നൈ: ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന്‍റെ സ്പി​ൻ ബൗളിംഗിന് മു​ന്നി​ൽ ക​ളി​മ​റ​ന്ന് വി​രാ​ട് കോ​ഹ്‌​ലി​യും സം​ഘ​വും. ഐ​പി​എ​ല്ലി​ന്‍റെ ഉ​ദ്ഘാ​ട​ന മാ​മാ​ങ്ക​ത്തി​ൽ സൂ​പ്പ​ർ കിം​ഗ്സി​ന് എ​തി​രെ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​ർ 17.1 ഓ​വ​റി​ല്‍ 70 റ​ണ്‍​സി​ന് പു​റ​ത്താ​യി. ഹ​ര്‍​ഭ​ജ​ന്‍ സിംഗും ഇ​മ്രാ​ന്‍ താ​ഹി​റും മൂ​ന്ന് വീ​തം വി​ക്ക​റ്റ് വീ​ഴ്ത്തി. ര​വീ​ന്ദ്ര ജ​ഡേ​ജ ര​ണ്ടും ഡ്വെ​യ്ൻ ബ്രാ​വോ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി അ​വ​സാ​നം പു​റ​ത്താ​യ പാ​ര്‍​ഥി​വ് പ​ട്ടേ​ലാ​ണ്(35 പ​ന്തി​ൽ 29) ബാം​ഗ്ലൂ​രി​ന്‍റെ ടോ​പ് സ്കോ​റ​ർ. കോ​ഹ്‌​ലി​യും എ.​ബി.​ഡി​വി​ല്ലി​യേ​ഴ്സും അ​ട​ക്കം വേ​റൊ​റ്റ ബാ​റ്റ്‌​സ്മാ​ന്‍​മാ​രും ര​ണ്ട​ക്കം ക​ണ്ടി​ല്ല. ഇ​രു​വ​രേ​യും ഹ​ർ​ഭ​ജ​ൻ സിം​ഗി​ന്‍റെ പ​ന്തി​ൽ ജ​ഡേ​ജ ക്യാ​ച്ചെ​ടു​ത്ത് പു​റ​ത്താ​ക്കി. വി​ൻ​ഡീ​സ് താ​രം ഷി​റോ​ൺ ഹെ​റ്റ്മെ​യ​ർ റ​ണ്ണൗ​ട്ടാ​യി പു​റ​ത്താ​യ​തും ബാം​ഗ്ലൂ​രി​ന് തി​രി​ച്ച​ടി​യാ​യി.

നേ​ര​ത്തെ, ടോ​സ് നേ​ടി​യ ചെ​ന്നൈ ബാം​ഗ്ലൂ​രി​നെ ബാ​റ്റിം​ഗി​ന് വി​ടു​ക​യാ​യി​രു​ന്നു. ഷെ​യ്ൻ വാ​ട്സ​ൺ, ഡ്വ​യ്ൻ ബ്രാ​വോ, ഇ​മ്രാ​ൻ താ​ഹീ​ർ എ​ന്നീ വി​ദേ​ശ​താ​ര​ങ്ങ​ളാ​ണ് ചെ​ന്നൈ ടീ​മി​ലു​ള്ള​ത്. എ.​ബി. ഡി​വി​ല്ലി​യേ​ഴ്സ്, മോ​യി​ൻ അ​ലി, കോ​ളി​ന്‍ ഡി ​ഗ്രാ​ന്‍​ഡ്‌​ഹോം, ഷിം​റോ​ൺ ഹെ​റ്റ്മേ​യ​ർ എ​ന്നി​വ​രാ​ണ് ബാം​ഗ്ലൂ​ർ നി​ര​യി​ലു​ള്ള വി​ദേ​ശ​താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.