ക​ട്ട​ച്ചി​റ പ​ള്ളി സം​ഘ​ർ​ഷം: യാ​ക്കോ​ബാ​യ സ​ഭ ഞാ​യ​റാ​ഴ്ച ക​രി​ദി​നം ആ​ച​രി​ക്കും
Saturday, March 23, 2019 10:41 PM IST
കാ​യം​കു​ളം: ക​റ്റാ​നം ക​ട്ട​ച്ചി​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ ക​രി​ദി​ന​മാ​യി ആ​ച​രി​ക്കും. പ​ള്ളി​ക​ളി​ൽ പാ​ത്രി​യ​ർ​ക്കാ പ​താ​ക പ​കു​തി താ​ഴ്ത്തി കെ​ട്ടും. തി​ങ്ക​ളാ​ഴ്ച ഡോ.​ തോ​മ​സ് മോ​ർ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് ഉ​പ​വാ​സം അ​നു​ഷ്ടി​ക്കു​മെ​ന്നും സ​ഭാ മീ​ഡി​യ സെ​ൽ ചെ​യ​ർ​മാ​ൻ ഡോ.​കു​ര്യാ​ക്കോ​സ് തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​റി​യി​ച്ചു.

പ​ള്ളി​യി​ൽ അ​തി​ക്ര​മം കാ​ണി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും ഡോ.​കു​ര്യാ​ക്കോ​സ് തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​റി​യി​ച്ചു. യാ​ക്കോ​ബാ​യ വി​ഭാ​ഗം വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും ക​ട്ട​ച്ചി​റ​യി​ൽ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​രം നാ​ലാം ദി​വ​സം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. നാ​ലു​ദി​വ​സ​മാ​യി ന​ട​ക്കു​ന്ന പ്രാ​ർ​ഥ​നാ​യ​ജ്ഞ​ത്തി​ൽ ബി​ഷ​പ്പ് ഗീ​വ​ര്ഗീ​സ് മോ​ർ ബ​ർ​ണ​ബാ​സ്‌ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.