ഡാ​ൻ​സ​ർ സ​പ്ന ചൗ​ധ​രി കോ​ൺ​ഗ്ര​സി​ൽ; ഹേ​മ​മാ​ലി​നി​ക്കെ​തി​രെ മ​ത്സ​രി​ച്ചേ​ക്കും
Saturday, March 23, 2019 10:51 PM IST
ന്യൂ​ഡ​ൽ​ഹി: പ്രശസ്ത സ്റ്റേ​ജ് ഡാ​ൻ​സ​റും ഗാ​യി​ക​യു​മാ​യ സ​പ്ന ചൗ​ധ​രി കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ രാ​ജ് ബാ​ബ്ബാ​റി​ന്‍റെ വ​സ​തി​യി​ൽ വ​ച്ചാ​ണ് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​പ്ന ചൗ​ധ​രി​യെ മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

മ​ഥു​ര മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സി​റ്റിം​ഗ് എം​പി ഹേ​മ​മാ​ലി​നി​ക്ക് എ​തി​രെ സപ്നയെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് നീ​ക്ക​മെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​ക​ളൊ​ന്നും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ജാ​ട്ട് സ​മു​ദാ​യ​ത്തി​ന് സ്വാ​ധീ​ന​മു​ള്ള മ​ണ്ഡ​ല​ത്തി​ൽ സ​പ്ന​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം കോ​ൺ​ഗ്ര​സി​ന് ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

യൂ​ട്യൂ​ബ് വീ​ഡി​യോ​ക​ളി​ലൂ​ടെ ജ​ന​പ്രീ​തി നേ​ടി​യ സ​പ്ന ചൗ​ധ​രി ടെ​ലി​വി​ഷ​ൻ റി​യാ​ലി​റ്റി ഷോ ​ബി​ഗ് ബോ​സ് അ​ട​ക്കം നി​ര​വ​ധി ഷോ​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.