തീ​ർ​ഥാ​ട​ന​ത്തി​നൊ​രു​ങ്ങി​യ ഉ​മാ ഭാ​ര​തി​യെ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ച് ബി​ജെ​പി
Saturday, March 23, 2019 11:05 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​തെ തീ​ർ​ഥാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്ന ഉ​മാ ഭാ​ര​തി​യെ ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ച്ചു. ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ഉ​മാ ഭാ​ര​തി നേ​ര​ത്തെ ത​ന്നെ പാ​ര്‍​ട്ടി​യെ അ​റി​യി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​രെ സം​ഘ​ട​നാ രം​ഗ​ത്ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള​ള തീ​രു​മാ​നം.

ഡ​ൽ​ഹി​യി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി ജെ.​പി ന​ഡ്ഡ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഝാ​ൻ​സി​യി​ൽ​നി​ന്നു​ള്ള എം​പി​യാ​യ ഉ​മാ ഭാ​ര​തി താ​ൻ മേ​യ് മാ​സം മു​ത​ൽ ഗം​ഗാ​തീ​ര​ത്തു​കൂ​ടെ 18 മാ​സം നീ​ളു​ന്ന തീ​ർ​ഥാ​ട​നം ന​ട​ത്തു​ക​യാ​ണെ​ന്ന​റി​യി​ച്ചി​രു​ന്നു. മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ഝാ​ൻ​സി​യി​ൽ​നി​ന്നു മാ​ത്ര​മേ മ​ത്സ​രി​ക്കു​ക​യു​ള്ളെ​ന്നും അ​വ​ർ അ​റി​യി​ച്ചി​രു​ന്നു. മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന് 2016ൽ ​പ്ര​ഖ്യാ​പി​ച്ച​താ​ണെ​ന്നും മ​ത്സ​രി​ക്കു​കയാ​ണെ​ങ്കി​ൽ ഝാ ​ൻ​സി​യി​ലാ​യി​രി​ക്കു​മെ​ന്നും ഉ​മാ ഭാ​ര​തി പ​റ​ഞ്ഞു. 2024 തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ മ​ത്സ​രി​ക്കു​മെ​ന്നും അ​ന്ന് ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി വ​ൻ ഭൂ ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും ഉ​മാ ഭാ​ര​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 48 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക കൂ​ടി ശ​നി​യാ​ഴ്ച ബി​ജെ​പി പു​റ​ത്തി​റ​ക്കി. നാ​ലാം​ഘ​ട്ട പ​ട്ടി​ക​യാ​ണ് ഇ​ന്ന് പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തോ​ടെ 286 സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. മ​ധ്യ​പ്ര​ദേ​ശി​ൽ ഏ​താ​നും സീ​റ്റു​ക​ളി​ൽ കൂ​ടി സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും മു​ന്‍ മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ പു​തി​യ പ​ട്ടി​ക​യി​ലും ഇ​ടം​നേ​ടി​യി​ല്ല.

ജാ​ര്‍​ഖ​ണ്ഡി​ലെ ഖു​ണ്ഡി​യി​ല്‍ അ​ര്‍​ജു​ന്‍ മു​ണ്ടെ​യും ഹ​സാ​രി​ബാ​ഗി​ല്‍ വ്യോ​മ​യാ​ന സ​ഹ​മ​മ​ന്ത്രി ജ​യ​ന്ത് സി​ന്‍​ഹ​യും മ​ല്‍​സ​രി​ക്കും. നോ​ര്‍​ത്ത് ഗോ​വാ സീ​റ്റി​ല്‍ ശ്രീ​പ​ദ് നാ​യി​ക് ആ​ണ് സ്ഥാ​നാ​ർ​ഥി. ഹി​മാ​ച​ലി​ലെ ഹാ​മി​ര്‍​പൂ​റി​ല്‍​നി​ന്ന് ഇ​ത്ത​വ​ണ​യും അ​നു​രാ​ഗ് താ​ക്കൂ​ർ ജ​ന​വി​ധി തേ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.