കോ​ഹ്‌​ലി പ​ട​യെ കീ​ഴ​ട​ക്കി ധോ​ണി​ക്കൂ​ട്ടം; ചെ​ന്നൈ​യ്ക്ക് ഏ​ഴ് വി​ക്ക​റ്റ് ജ​യം
Saturday, March 23, 2019 11:25 PM IST
ചെ​ന്നൈ: ഐ​പി​എ​ൽ പ​ന്ത്ര​ണ്ടാം സീ​സ​ണി​ന്‍റെ ഉ​ദ്ഘാ​ട​ന പോ​രാ​ട്ട​ത്തി​ൽ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് വി​ജ​യം. വി​രാ​ട് കോ​ഹ്‌​ലി ന​യി​ക്കു​ന്ന റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബാം​ഗ്ലൂ​രി​നെ ഏ​ഴു വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ചു. ബം​ഗ്ലൂ​രി​ന്‍റെ 70 വി​ജ​യ​ല​ക്ഷ്യം സൂ​പ്പ​ർ കിം​ഗ്സ് 17.4 ഓ​വ​റി​ൽ മ​റി​ക​ട​ന്നു.

ചെ​റി​യ വി​ജ​യ​ല​ക്ഷ്യ​വു​മാ​യി മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ സൂ​പ്പ​ർ കിം​ഗ്സി​ന് എ​ട്ടു റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ഷെ​യ്ൻ വാ​ട്സ​ണ‌േ ന​ഷ്ട​മാ​യി. പൂ​ജ്യം റ​ൺ​സെ​ടു​ത്ത വാ​ട്സ​ന്‍റെ കു​റ്റി ചാ​ഹ​ൽ തെ​റു​പ്പി​ച്ചു. എ​ന്നാ​ൽ തൊ​ട്ടു​പി​ന്നാ​ലെ എ​ത്തി​യ​വ​ർ വ​മ്പ​ന​ടി​ക്ക് മു​തി​രാ​തെ ശ്ര​ദ്ധ​യോ​ടെ ബാ​റ്റ് വീ​ശി​യ​തോ​ടെ വി​ജ​യം ചെ​ന്നൈ കൈ​പി​ടി​യി​ലൊ​തു​ക്കി.

42 പ​ന്തി​ൽ 28 റ​ൺ​സെ​ടു​ത്ത അം​മ്പാ​ട്ടി റാ​യി​ഡു​വാ​ണ് ചെ​ന്നൈ​യു​ടെ ടോ​പ് സ്കോ​റ​ർ. സു​രേ​ഷ് റെ​യ്ന(19), കേ​ദാ​ർ ജാ​ദ​വ്(13) എ​ന്നി​വ​ർ പു​റ​ത്താ​യി. ര​വീ​ന്ദ്ര ജ​ഡേ​ജ ആ​റു റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. ചാ​ഹ​ൽ, മോ​യി​ൻ അ​ലി, മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

നേ​ര​ത്തെ, ആ​ദ്യം ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ആ​ർ​സി​ബി ചെ​ന്നൈ​യു​ടെ സ്പി​ൻ ബൗ​ളിം​ഗി​ന് മു​ന്നി​ൽ ത​ക​രു​ക​യാ​യി​രു​ന്നു. ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി അ​വ​സാ​നം പു​റ​ത്താ​യ പാ​ര്‍​ഥി​വ് പ​ട്ടേ​ലാ​ണ്(35 പ​ന്തി​ൽ 29) ബാം​ഗ്ലൂ​രി​ന്‍റെ ടോ​പ് സ്കോ​റ​ർ. കോ​ഹ്‌​ലി​യും എ.​ബി.​ഡി​വി​ല്ലി​യേ​ഴ്സും അ​ട​ക്കം വേ​റൊ​റ്റ ബാ​റ്റ്‌​സ്മാ​ന്‍​മാ​രും ര​ണ്ട​ക്കം ക​ണ്ടി​ല്ല. ഇ​രു​വ​രേ​യും ഹ​ർ​ഭ​ജ​ൻ സിം​ഗി​ന്‍റെ പ​ന്തി​ൽ ജ​ഡേ​ജ ക്യാ​ച്ചെ​ടു​ത്ത് പു​റ​ത്താ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.