സേ​ന​യി​ലും മോ​ദി​യു​ടെ ഇ​ഷ്ടം; നാ​വി​ക​സേ​ന മേ​ധാ​വി​യു​ടെ നി​യ​മ​ന​വും സീ​നി​യോ​റി​റ്റി മ​റി​ക​ട​ന്ന്
Saturday, March 23, 2019 11:36 PM IST
ന്യൂ​ഡ​ല്‍​ഹി: ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​ന്‍റെ നി​യ​മ​ന​ത്തി​നു ശേ​ഷം വീ​ണ്ടും സൈ​ന്യ​ത്തി​ൽ സീ​നി​യോ​റി​റ്റി മ​റി​ക​ട​ന്ന് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ നി​യ​മ​നം. വൈ​സ് അ​ഡ്മി​റ​ൽ ക​രം​ഭീ​ർ സിം​ഗി​നെ നാ​വി​ക​സേ​ന മേ​ധാ​വി​യാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത് സീ​നി​യോ​റി​റ്റി മ​റി​ക​ട​ന്ന്. നാ​വി​ക​സേ​ന മേ​ധാ​വി നി​യ​മ​ന​ത്തി​നു​ള്ള മൂ​ന്നു പേ​രു​ടെ പ​ട്ടി​ക​യു​ൽ ര​ണ്ടാ​മ​ത്തെ ആ​ളാ​യി​രു​ന്നു ക​രം​ഭീ​ർ സിം​ഗ്.

ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബാ​ർ ക​മാ​ൻ​ഡി​ന്‍റെ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വൈ​സ് അ​ഡ്മി​റ​ൽ ബി​മ​ൽ വ​ർ​മ​യെ ത​ഴ​ഞ്ഞാ​ണ് ക​രം​ഭീ​ർ സിം​ഗി​ന്‍റെ നി​യ​മ​നം. സീ​നി​യോ​റി​റ്റി പാ​ലി​ച്ച് നി​യ​മ​നം ന​ട​ത്തു​ക​യെ​ന്ന​താ​യി​രു​ന്നു ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ഇ​തു​വ​രെ​യു​ള്ള കീ​ഴ്വ​ഴ​ക്കം. ഈ ​കീ​ഴ്വ​ഴ്ക്കം അ​നു​സ​രി​ച്ചി​രു​ന്നെ​ങ്കി​ൽ ബി​മ​ൽ വ​ർ​മ ആ​കു​മാ​യി​രു​ന്നു അ​ടു​ത്ത നാ​വി​ക​സേ​ന മേ​ധാ​വി.

എ​ന്നാ​ൽ മോ​ദി സ​ർ​ക്കാ​ർ ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​ന്‍റെ നി​യ​മ​ന​ത്തി​ൽ നേ​ര​ത്തെ ത​ന്നെ കീ​ഴ്വ​ഴ​ക്കം കാ​റ്റി​ൽ പ​റ​ത്തി​യി​രു​ന്നു. ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ല്‍​മാ​രാ​യ പ്ര​വീ​ണ്‍ ബ​ക്ഷി, മ​ല​യാ​ളി​യാ​യ പി.​എം ഹാ​രി​സ് എ​ന്നി​വ​രെ മ​റി​ക​ട​ന്നാ​ണ് ബി​പി​ന്‍ റാ​വ​ത്തി​നെ അ​ന്ന് നി​യ​മി​ച്ച​ത്. 1983-ല്‍ ​ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ കാ​ല​ത്താ​ണ് ഇ​തി​നും മു​മ്പ് ഇ​ത്ത​ര​ത്തി​ല്‍ സീ​നി​യോ​റി​റ്റി നോ​ക്കാ​തെ ക​ര​സേ​നാ മേ​ധാ​വി​യെ നി​ശ്ച​യി​ച്ച​ത്.

നി​ല​വി​ലെ അ​ഡ്മി​റ​ൽ സു​നി​ൽ ലാം​ബ​യു​ടെ പി​ൻ​ഗാ​മി​യാ​യാ​ണ് ക​രം​ഭീ​ർ സിം​ഗ് നാ​വി​ക​സേ​ന​യു​ടെ ത​ല​പ്പ​ത്തെ​ത്തു​ന്ന​ത്. മേ​യ് 31ന് ​അ​ഡ്മി​റ​ൽ സു​നി​ൽ ലാം​ബ സ്ഥാ​ന​മൊ​ഴി​യും. നി​ല​വി​ൽ വി​ശാ​ഖ​പ​ട്ട​ണ​ത്തെ ഈ​സ്റ്റേ​ണ്‍ നാ​വി​ക ക​മാ​ന്‍​ഡി​ല്‍ ഫ്‌​ളാ​ഗ് ഓ​ഫീ​സ​ര്‍ ക​മാ​ന്‍​ഡിം​ഗ് ഇ​ന്‍ ചീ​ഫാ​ണ് ക​രം​ഭീ​ര്‍ സിം​ഗ്. 1980ൽ ​നാ​വി ക​സേ​ന​യി​ല്‍ സേ​വ​നം ആ​രം​ഭി​ച്ച അ​ദ്ദേ​ഹം 1982ൽ ​ഹെ​ലി​കോ​പ്റ്റ​ർ പൈ​ല​റ്റാ​യി. വെ​ല്ലിം​ഗ്ട​ണി​ലെ ഡി​ഫ​ൻ​സ് സ്റ്റാ​ഫ് കോ​ള​ജ്, മും​ബൈ​യി​ലെ നേ​വ​ൽ വാ​ർ​ഫെ യ​ർ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ബി​രു​ദ പ​ഠ​ന​വും പൂ​ർ​ത്തി​യാ​ക്കി.

ഐ​സി​ജി​എ​സ് ച​ന്ദ്ബി​ബി, ഐ​എ​ന്‍​എ​സ് വി​ദ്യാ​ദു​ര്‍​ഗ്, ഐ​എ​ന്‍​എ​സ് റാ​ണ, ഐ​എ​ന്‍​എ​സ് ഡ​ല്‍​ഹി തു​ട​ങ്ങി​യ ക​പ്പ​ലു​ക​ളി​ലെ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. മി​ക​ച്ച സേ​വ​ന​ത്തി​ന് അ​തി​വി​ശി​ഷ്ട സേ​വാ​മെ​ഡ​ലും പ​ര​മ വി​ശി​ഷ്ട സേ​വാ മെ​ഡ​ലും അ​ട​ക്കം ഒ​ട്ടേ​റെ പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.