ഇ​ത് എ​ന്തൊ​രു പ്ര​ഹ​സ​നം; മോ​ദി ചി​ത്ര​ത്തി​നു പാ​ട്ടെ​ഴു​തി​യി​ട്ടി​ല്ലെ​ന്ന് സ​മീ​ര്‍ അ​ന്‍​ജാ​നും
Saturday, March 23, 2019 11:50 PM IST
ന്യൂ​ഡ​ൽ​ഹി: മോ​ദി ചി​ത്ര​ത്തി​നു വേ​ണ്ടി പാ​ട്ട് എ​ഴു​തി​യി​ട്ടി​ല്ലെ​ന്ന് ജാ​വേ​ദ് അ​ക്ത​റി​നു പി​ന്നാ​ലെ പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വ് സ​മീ​ര്‍ അ​ന്‍​ജാ​നും. ത​നി​ക്ക് ചി​ത്ര​വു​മാ​യി യാ​തൊ​രു ബ​ന്ധ​മി​ല്ലെ​ന്ന് സ​മീ​ര്‍ അ​ന്‍​ജാ​ൻ പ​റ​ഞ്ഞു. ചി​ത്ര​ത്തി​ന്റെ ക്ര​ഡി​റ്റ് ടൈ​റ്റി​ലി​ല്‍ പേ​ര് ക​ണ്ടു താ​ന്‍ അ​ത്ഭു​ത​പ്പെ​ട്ടു. ഒ​രു പാ​ട്ടു പോ​ലും ചി​ത്ര​ത്തി​നു വേ​ണ്ടി എ​ഴു​തി​യി​ട്ടി​ല്ലെ​ന്ന് സ​മീ​ര്‍ ട്വീ​റ്റ് ചെ​യ്തു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന സി​നി​മ​യാ​യ പി.​എം. ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ ജാ​വേ​ദ് അ​ക്ത​ർ‌ നേ​ര​ത്തെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ചി​ത്ര​ത്തി​നു വേ​ണ്ടി പാ​ട്ടു​ക​ളൊ​ന്നും എ​ഴു​തി​യി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​നി​മ​യു​ടെ പോ​സ്റ്റ​റി​ല്‍ പേ​ര് ക​ണ്ട​പ്പോ​ള്‍ താ​ന്‍ ഞെ​ട്ടി​പ്പോ​യി. അ​തി​ല്‍ ഒ​രു ഗാ​നം പോ​ലും താ​ന്‍ എ​ഴു​തി​യി​ട്ടി​ല്ല-​അ​ക്ത​ര്‍ ട്വീ​റ്റ് ചെ​യ്തു.

വി​വേ​ക് ഒ​ബ്‌​റോ​യ് ന​രേ​ന്ദ്ര മോ​ദി​യാ​യി അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഗാ​ന​ര​ച​യി​താ​ക്ക​ളു​ടെ കൂ​ട്ട​ത്തി​ല്‍ ജാ​വേ​ദ് അ​ക്ത​ര്‍, സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ പ്ര​സൂ​ണ്‍ ജോ​ഷി, സ​മീ​ര്‍ അ​ന്‍​ജാ​ന്‍, അ​ഭേ​ന്ദ്ര കു​മാ​ര്‍ ഉ​പാ​ധ്യാ​യ, സ​ര്‍​ദാ​ര, പ​രി ഇ. ​ര​വ്‌​ലാ​ജ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.