"​അ​വ​ർ ത​ന്നി​ഷ്ട​ക്കാ​രി’; ബം​ഗാ​ളി​ൽ മ​മ​ത​യ്ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ചു രാ​ഹു​ൽ
Sunday, March 24, 2019 4:58 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ബം​ഗാ​ളി​ൽ മ​മ​ത​യു​ടെ ത​ന്നി​ഷ്ട​മാ​ണു ന​ട​ക്കു​ന്ന​തെ​ന്നും മ​റ്റാ​ർ​ക്കും ബം​ഗാ​ളി​ൽ ശ​ബ്ദ​മി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. മാ​ൾ​ഡ​യി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ചു​ള്ള റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് രാ​ഹു​ൽ മ​മ​ത​യ്ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്.

ബം​ഗാ​ളി​ലെ മ​മ​താ ബാ​ന​ർ​ജി​യു​ടെ ഭ​ര​ണം നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ഇ​ട​തു സ​ർ​ക്കാ​രി​ന് തു​ല്യ​മാ​ണ്. മ​മ​ത​യു​ടേ​ത് ഒ​റ്റ​യാ​ൾ ഭ​ര​ണ​മാ​ണ്. അ​വ​ർ ആ​രോ​ടും സം​സാ​രി​ക്കു​ക​യോ ആ​രു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ക​യോ ചെ​യ്യി​ല്ല. അ​വ​ർ അ​വ​ർ​ക്കി​ഷ്ട​പ്പെ​ട്ട​തു ചെ​യ്യു​ന്നു. അ​ങ്ങ​നെ ഒ​രാ​ൾ മാ​ത്രം ബം​ഗാ​ളി​നെ ന​യി​ക്കേ​ണ്ട​തു​ണ്ടോ?. ഒ​രു സം​സ്ഥാ​നം മു​ഴു​വ​ൻ ഒ​രാ​ളു​ടെ കാ​ൽ​ക്കീ​ഴി​ൽ ആ​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​മോ?- രാ​ഹു​ൽ ചോ​ദി​ച്ചു.

കോ​ണ്‍​ഗ്ര​സ് വി​ട്ടു തൃ​ണ​മൂ​ലി​ൽ ചേ​ർ​ന്ന നോ​ർ​ത്ത് ബം​ഗാ​ൾ എം​പി മൗ​സം ബേ​ന​സീ​ർ നൂ​റി​നെ​തി​രെ​യും രാ​ഹു​ൽ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. അ​വ​ർ പാ​ർ​ട്ടി​യെ വ​ഞ്ചി​ച്ചെ​ന്നും ഇ​നി​യും വ​ഞ്ച​ന അ​നു​വ​ദി​ക്കി​ല്ലെ​ന്നു ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ൾ അ​വ​ർ​ക്കു കാ​ണി​ച്ചു​കൊ​ടു​ക്കേ​ണ്ട​തും മൗ​സ​ത്തി​ന്‍റെ പേ​രു പ​രാ​മ​ർ​ശി​ക്കാ​തെ രാ​ഹു​ൽ പ​റ​ഞ്ഞു.

ബം​ഗാ​ളി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഭ​യ​പ്പെ​ട​രു​തെ​ന്നും കേ​ന്ദ്ര​ത്തി​ൽ കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്പോ​ൾ അ​വ​രെ സം​ര​ക്ഷി​ക്കു​മെ​ന്നും രാ​ഹു​ൽ പ്ര​വ​ർ​ത്ത​ക​രോ​ടാ​യി പ​റ​ഞ്ഞു. എ​ഴു ഘ​ട്ട​ങ്ങ​ളാ​യാ​ണ് ബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ടം ഏ​പ്രി​ൽ പ​തി​നൊ​ന്നി​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.