ലീ​ഡെ​ടു​ത്ത ബ്ര​സീ​ലി​നെ സ​മ​നി​ല​യി​ൽ കു​രു​ക്കി ഫു​ട്ബോ​ൾ കു​ഞ്ഞ​ൻ​മാ​ർ
Sunday, March 24, 2019 5:47 AM IST
പോ​ർ​ട്ടോ: സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ലി​നെ സ​മ​നി​ല​യി​ൽ കു​രു​ക്കി 76-ാം റാ​ങ്കു​കാ​രാ​യ പ​നാ​മ. ഓ​രോ ഗോ​ൾ വീ​തം നേ​ടി​യാ​ണ് ഇ​രു ടീ​മു​ക​ളും സ​മ​നി​ല പാ​ലി​ച്ച​ത്. ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു ര​ണ്ടു ഗോ​ളു​ക​ളും.

32-ാം മി​നി​റ്റി​ൽ ടോ​ള​ന്‍റി​നോ ലു​ക്കാ​സ് പ​ക്വി​റ്റ​യാ​ണ് ബ്ര​സീ​ലി​ന് ലീ​ഡ് ന​ൽ​കി. ക​സി​മെ​റോ​യു​ടെ ക്രോ​സി​ൽ​നി​ന്ന് ഒ​രു വോ​ളി​യി​ലൂ​ടെ​യാ​യി​രു​ന്നു പ​ക്വി​റ്റ​യു​ടെ ഗോ​ൾ. ബ്ര​സീ​ലി​നാ​യു​ള്ള പ​ക്വി​റ്റ​യു​ടെ ആ​ദ്യ ഗോ​ൾ​നേ​ട്ട​മാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ നാ​ലു മി​നി​റ്റി​നു​ള്ളി​ൽ മ​ക്കാ​ഡോ​യി​ലൂ​ടെ പ​നാ​മ ഗോ​ൾ മ​ട​ക്കി. പി​ന്നീ​ട് ഇ​രു ടീ​മു​ക​ൾ​ക്കും ല​ക്ഷ്യം കാ​ണാ​നാ​യി​ല്ല.

പോ​ർ​ച്ചു​ഗീ​സ് ന​ഗ​ര​മാ​യ പോ​ർ​ട്ടോ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സൂ​പ്പ​ർ താ​രം നെ​യ്മ​ർ ക​ളി​ക്കാ​നി​റ​ങ്ങി​യി​ല്ല. ചെ​ക്ക് റി​പ്പ​ബ്ലി​ക്കു​മാ​യാ​ണ് ബ്ര​സീ​ലി​ന്‍റെ അ​ടു​ത്ത മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.