രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം: അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി
Sunday, March 24, 2019 9:36 AM IST
കോ​ട്ട​യം: വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി അ​നു​കൂ​ല നി​ല​പാ​ട് അ​റി​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം കേ​ര​ള​ത്തി​ലെ യു​ഡി​എ​ഫി​ന് വ​ലി​യ വി​ജ​യ​പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​തെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത ആ​ദ്യം മാ​ധ്യ​മ​ങ്ങ​ള്‍​ക്കു മു​മ്പി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത് ഉ​മ്മ​ന്‍ ചാ​ണ്ടി​യാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ത​മ്മി​ലു​ള്ള ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​വി​ഷ​യം ഉ​മ്മ​ന്‍ ചാ​ണ്ടി ആ​ദ്യം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചത്. രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്ക​ണ​മെ​ന്നു കെ​പി​സി​സി ആ​വ​ശ്യ​പ്പെ​ട്ട​താ​യും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.