അ​യോ​ധ്യ: എ​ഐ​എം​പി​എ​ൽ​ബി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു
Sunday, March 24, 2019 10:23 AM IST
ല​ക്നോ: ഓ​ൾ ഇ​ന്ത്യ മു​സ്ലീം പേ​ഴ്സ​ണ​ൽ ലോ ​ബോ​ർ​ഡ് (എ​ഐ​എം​പി​എ​ൽ​ബി) അടിയന്തര യോഗം വിളിച്ചു. വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗമാണ് വി​ളി​ച്ചത്. അ​യോ​ധ്യ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് എ​ഐ​എം​പി​എ​ൽ​ബി യോ​ഗം വി​ളി​ച്ച​ത്.

51 അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം. സു​ന്നി സെ​ൻ​ട്ര​ൽ വ​ഖ​ഫ് ബോ​ർ​ഡ് പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം.

അ​യോ​ധ്യ കേ​സ് ഒ​ത്തു​തീ​ർ​പ്പി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ സു​പ്രീം​കോ​ട​തി മൂ​ന്നം​ഗ മ​ധ്യ​സ്ഥ സ​മി​തി​യെ നി​യോ​ഗി​ച്ചി​രു​ന്നു. ജ​സ്റ്റീ​സ് ഇ​ബ്രാ​ഹിം ഖ​ലീ​ഫു​ള്ള അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ൽ ജീ​വ​ന​ക​ലാ ആ​ചാ​ര്യ​ൻ ശ്രീ.​ശ്രീ. ര​വി​ശ​ങ്ക​ർ, മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ശ്രീ​റാം പ​ഞ്ചു എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.