രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം; മു​ല്ല​പ്പ​ള്ളി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം റ​ദ്ദാ​ക്കി
Sunday, March 24, 2019 10:43 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്നു. ഇ​തോ​ടെ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഇ​ന്ന് രാ​വി​ലെ നി​ശ്ച​യി​ച്ചി​രു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​നം റ​ദ്ദാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷ​മേ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യു​ള്ളു​വെ​ന്നാ​ണ് വി​വ​രം. തി​ങ്ക​ളാ​ഴ്ച​യാ​ണ് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗം. യോ​ഗ​ത്തി​ൽ രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യുമെന്നാണ് വിവരം.

അ​തേ​സ​മ​യം സ​സ്പെ​ൻ​സ് നി​ല​നി​ർ​ത്തി​യാ​ണ് കോ​ൺ​ഗ്ര​സ് എ​ട്ടാം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. വ​യ​നാ​ട്, വ​ട​ക​ര സ്ഥാ​നാ​ർ​ഥി​ക​ളെ കോ​ൺ​ഗ്ര​സ് ഇ​ത്ത​വ​ണ​യും പ്ര​ഖ്യാ​പി​ച്ചി​ല്ല. രാ​ഹു​ൽ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ലും സ്ഥി​രീ​ക​ര​ണ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.