ആ​രാ​ണ് സി​പി​എ​മ്മി​ന്‍റെ മു​ഖ്യ​ശ​ത്രു; രാ​ഹു​ലി​നെ പി​ന്തു​ണ​യ്ക്കാ​ൻ ഇ​ട​തു​പ​ക്ഷം ത​യാ​റാ​കു​മോ​യെ​ന്ന് ചെ​ന്നി​ത്ത​ല
Sunday, March 24, 2019 11:49 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​ട​തു​പ​ക്ഷം പി​ന്തു​ണ​യ്ക്കാ​ൻ ത​യാ​റാ​കു​മോ എ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മ​തേ​ത​ര നേ​താ​വാ​യ രാ​ഹു​ലി​നെ ഡ​ൽ​ഹി​യി​ൽ പോ​യി പി​ന്തു​ണ​യ്ക്കു​മെ​ന്ന് പ​റ​യു​ന്ന സി​പി​എം വ​യ​നാ​ട്ടി​ൽ പി​ന്തു​ണ​യ്ക്കു​മോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ആ​രാ​ണ് സി​പി​എ​മ്മി​ന്‍റെ മു​ഖ്യ​ശ​ത്രു​വെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. രാ​ഹു​ലി​നെ​തി​രെ ഇ​ട​തു​പ​ക്ഷം മ​ത്സ​രി​ക്കു​ന്ന​തി​ലൂ​ടെ എ​ന്ത് സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഇ​ടു​തു​പ​ക്ഷ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​ണ് രാ​ഹു​ലി​ന്‍റെ വ​ര​വെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​രോ​പ​ണം. കോ​ണ്‍​ഗ്ര​സി​നോ​ട് അ​ന്ത​മാ​യ വി​രോ​ധം വ​ച്ചു പു​ല​ർ​ത്തു​ന്ന ആ​ളാ​ണ് പി​ണ​റാ​യി. യെ​ച്ചൂ​രി​യെ ഒ​റ്റ​പ്പെ​ടു​ത്തി​യ​തും പി​ണ​റാ​യി​യാ​ണ്. ബം​ഗാ​ളി​ൽ കോ​ണ്‍​ഗ്ര​സ് സ​ഖ്യം വേ​ണ​മെ​ന്ന സി​പി​എ​മ്മു​ക്കാ​രു​ടെ ആ​വ​ശ്യം പൊ​ളി​ച്ച​തും കേ​ര​ള നേ​ത​ക്ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ച്ചു​കൊ​ണ്ട് രാ​ഹു​ലി​നെ പി​ന്തു​ണ​യ്ക്കാ​ൻ സി​പി​എം ത​യാ​റാ​കു​മോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ എ​തി​ർ​ത്ത സി​പി​എം നേ​താ​ക്ക​ൾ അ​വ​രു​ടെ രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്വ​മാ​ണ് കാ​ണി​ക്കു​ന്ന​ത്. രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ വ​ന്നാ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ പ്ര​ച​ര​ണ​ത്തി​നാ​യി വ​യ​നാ​ട്ടി​ലേ​ക്ക് പോ​കു​മെ​ന്നും അ​തി​നാ​ൽ മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ൽ സു​ഖ​മാ​യി ജ​യി​ക്കാ​മെ​ന്ന കോ​ടി​യേ​രി​യു​ടെ സ്വ​പ്നം ന​ട​ക്കി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ണ്‍​ഗ്ര​സി​ന് സം​ഘ​ട​ന​പ​ര​മാ​യ ശ​ക്തി​യു​ണ്ട്. കോ​ടി​യേ​രി​യു​ടേ​ത് മ​ല​ർ​പ്പൊ​ടി​ക്കാ​ര​ന്‍റെ സ്വ​പ്നം മാ​ത്ര​മാ​ണ്. കേ​ര​ള​ത്തി​ലെ 20 മ​ണ്ഡ​ല​ങ്ങ​ളും യു​ഡി​എ​ഫ് തൂ​ത്തു​വാ​രു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.