ക​ണ്‍​ഫൂ​ഷ​നാ​യ​ല്ലോ..! രാ​ഹു​ൽ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് പി.​സി ചാ​ക്കോ
Sunday, March 24, 2019 11:58 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്ന് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം പി.​സി. ചാ​ക്കോ. ഈ ​ആ​വ​ശ്യ​ത്തി​ൽ രാ​ഹു​ൽ അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. സ്ഥാ​നാ​ർ​ഥി​ത്വം രാ​ഹു​ൽ സ​മ്മ​തി​ച്ചെ​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞെ​ങ്കി​ൽ അ​ത് വ​സ്തു​താ​പ​ര​മ​ല്ലെ​ന്നും ചാ​ക്കോ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ നി​ന്ന് മാ​ത്ര​മ​ല്ല മ​റ്റു​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ രാ​ഹു​ലി​ന് ക്ഷ​ണ​മു​ണ്ട്. ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സാ​ണ് ഈ ​ആ​വ​ശ്യം ആ​ദ്യം മു​ന്നോ​ട്ട് വ​ച്ച​ത്. ക​ർ​ണാ​ട​ക​യും ത​മി​ഴ്നാ​ടും രാ​ഹു​ലി​നാ​യി സീ​റ്റ് ഒ​ഴി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ചാ​ക്കോ വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ​ത​ല​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രേ​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ പോ​രാ​ട്ട​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച പ​ക്വ​മാ​യ രീ​തി​യി​ൽ അ​ല്ല ന​ട​ന്ന​തെ​ന്നും ചാ​ക്കോ വി​മ​ർ​ശി​ച്ചു. ഗ്രൂ​പ്പ് വീ​തം വ​യ്പ്പാ​ണ് ഇ​വി​ടെ കാ​ണാ​ൻ സാ​ധി​ച്ച​ത്. ഗ്രൂ​പ്പ് താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് അ​പ്പു​റം പോ​കാ​ൻ നേ​താ​ക്ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, പി.​സി. ചാ​ക്കോ​യു​ടെ പ്ര​തി​ക​ര​ണ​ത്തോ​ടെ രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്. നേ​ര​ത്തേ, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഇ​ന്ന് രാ​വി​ലെ നി​ശ്ച​യി​ച്ചി​രു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​നം റ​ദ്ദാ​ക്കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷ​മേ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ക​യു​ള്ളു​വെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.