കാ​ഷ്മീ​രി​ൽ പാ​ക് പ്ര​കോ​പ​നം: സൈ​നി​ക​ന് വീ​ര​മൃ​ത്യു
Sunday, March 24, 2019 12:16 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ അ​തി​ർ​ത്തി​ലം​ഘി​ച്ച് പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ സൈ​നി​ക​ന് വീ​ര​മൃ​ത്യു. ഞാ​യ​റാ​ഴ്ച രാ​വി​ലെ കാ​ഷ്മീ​രി​ലെ പൂ​ഞ്ച് സെ​ക്ട​റി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ​യാ​യി​രു​ന്നു പാ​ക് ആ​ക്ര​മ​ണ​മെ​ന്ന് ഇ​ന്ത്യ​ൻ സൈ​നി​ക വ​ക്താ​വ് അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു നേ​രെ​യാ​യി​രു​ന്നു പാ​ക് ആ​ക്ര​മ​ണം. ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച​താ​യും സൈ​നി​ക വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.