രാ​ഹു​ലി​ന്‍റെ വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​ത്വം; എ​തി​ർ​പ്പു​മാ​യി ദേ​ശീ​യ നേ​താ​ക്ക​ൾ
Sunday, March 24, 2019 2:19 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ​നി​ന്നു മ​ത്സ​രി​ക്ക​ണ​മെ​ന്ന കെ​പി​സി​സി​യു​ടെ ആ​വ​ശ്യ​ത്തെ എ​തി​ർ​ത്ത് മു​തി​ർ​ന്ന നേ​താ​ക്ക​ൾ രം​ഗ​ത്ത്. ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന നേ​താ​ക്ക​ളാ​ണ് എ​തി​ര​ഭി​പ്രാ​യം രാ​ഹു​ലി​നെ അ​റി​യി​ച്ച​ത്.

ബി​ജെ​പി​ക്കെ​തി​രാ​യ നി​ല​പാ​ടി​ൽ വെ​ള്ളം ചേ​ർ​ക്ക​രു​തെ​ന്ന് നേ​താ​ക്ക​ൾ രാ​ഹു​ലി​നെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. കെ​പി​സി​സി ഐ​ക​ക​ണ്ഠ്യേ​ന​യാ​ണ് വ​യ​നാ​ട്ടി​ലേ​ക്ക് രാ​ഹു​ലി​ന്‍റെ പേ​ര് നി​ർ​ദേ​ശി​ച്ച​ത്. യു​ഡി​എ​ഫി​ലെ ഘ​ട​ക​ക​ക്ഷി​ക​ളും രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നെ അ​നു​കൂ​ലി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗ​ത്തി​നു​ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.