പാ​ക്കി​സ്ഥാ​നി​ൽ ഹി​ന്ദു പെ​ണ്‍​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​യ സം​ഭ​വം: സു​ഷ​മ റി​പ്പോ​ർ​ട്ട് തേ​ടി
Sunday, March 24, 2019 3:57 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നി​ലെ സി​ന്ധ് പ്ര​വി​ശ്യ​യി​ൽ​നി​ന്നു ര​ണ്ട് ഹി​ന്ദു പെ​ണ്‍​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് റി​പ്പോ​ർ​ട്ട് തേ​ടി. പാ​ക്കി​സ്ഥാ​നി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റോ​ടാ​ണ് സു​ഷ​മ റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്.

ഹോ​ളി ആ​ഘോ​ഷ​ത്തി​​നി​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ഷ​മ റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്. സി​ന്ധ് പ്ര​വി​ശ്യ​യി​ലെ ഘോ​ട്കി ജി​ല്ല​യി​ലു​ള്ള ധാ​ർ​കി​യി​ലാ​ണ് സം​ഭ​വം.

പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ ഉത്തരവിട്ടിരുന്നു. ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന് പി​ന്നാ​ലെ ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ​യും വി​വാ​ഹം ക​ഴി​പ്പി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.