കാ​ൽ​മു​ട്ടി​ന് പ​രി​ക്ക്; സെ​റീ​ന മ​യാ​മി ഓ​പ്പ​ണി​ൽ​നി​ന്നും പി​ൻ​വാ​ങ്ങി
Sunday, March 24, 2019 5:13 PM IST
മ​യാ​മി: അ​മേ​രി​ക്ക​യു​ടെ ടെ​ന്നീ​സ് സ്റ്റാ​ർ സെ​റീ​ന വി​ല്യം​സ് മ​യാ​മി ഓ​പ്പ​ണി​ൽ​നി​ന്നും പി​ൻ​വാ​ങ്ങി. കാ​ൽ​മു​ട്ടി​നേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് സെ​റീ​ന പി​ൻ​വാ​ങ്ങി​യ​ത്. സെ​റീ​ന വെ​ള്ളി​യാ​ഴ്ച മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നി​രു​ന്നു.

സ്വീ​ഡ​ന്‍റെ റെ​ബേ​ക്ക പീ​റ്റേ​ഴ്സ​ണെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സെ​റീ​ന മൂ​ന്നാം റൗ​ണ്ടി​ൽ എ​ത്തി​യ​ത്. 23 ത​വ​ണ ഗ്രാ​ൻ​ഡ് സ്‌​ലാം കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള താ​രം 2019 ൽ ​ഏ​ഴു മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.

മ​യാ​മി​യി​ൽ വാം​ഗ് ക്വി​യാം​ഗ് ആ​യി​രു​ന്നു അ​ടു​ത്ത റൗ​ണ്ടി​ലെ സെ​റീ​ന​യു​ടെ എ​തി​രാ​ളി. ഇ​തോ​ടെ ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യാ​യ ചൈ​നീ​സ് താ​ര​ത്തി​ന് മൂ​ന്നാം റൗ​ണ്ടി​ൽ ബൈ ​ല​ഭി​ച്ചു. നേ​ര​ത്തെ ഇ​ന്ത്യ​ൻ വെ​ൽ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നും സെ​റീ​ന പി​ൻ​മാ​റി​യി​രു​ന്നു. വൈ​റ​ൽ പ​നി​യാ​യി​രു​ന്നു അ​ന്ന് വി​ല്ല​നാ​യ​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാ​മ​ത്തെ ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നാ​ണ് സെ​റീ​ന പി​ൻ​മാ​റു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.