കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നി​ട്ടി​ല്ല; പ്ര​ച​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പ​ഴ​യ​തെ​ന്ന് സപ്​ന ചൗ​ധ​രി
Sunday, March 24, 2019 5:20 PM IST
ന്യൂ​ഡ​ല്‍​ഹി: കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് പ്ര​ശ​സ്ത ന​ർ​ത്ത​കി​യും ഗാ​യി​ക​യു​മാ​യ സ​പ്ന ചൗ​ധ​രി രം​ഗ​ത്ത്. താ​ൻ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്നി​ട്ടി​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ പ​ഴ​യ​താ​ണെ​ന്നും സ​പ്ന വി​ശ​ദീ​ക​രി​ച്ചു. പ്രി​യ​ങ്കാ ഗാ​ന്ധി​ക്കൊ​പ്പം സ്പ​ന നി​ല്‍​ക്കു​ന്ന ചി​ത്ര​വും പ്ര​ച​രി​ച്ചി​രു​ന്നു.

സ​പ്‌​ന ചൗ​ധ​രി കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഇ​ന്ന​ലെ വ​ന്ന​തോ​ടെ​യാ​ണ് അ​വ​ര്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കോ​ണ്‍​ഗ്ര​സ് ഉ​ത്ത​ര്‍​പ്ര​ദേ​ശ് അ​ധ്യ​ക്ഷ​ന്‍ രാ​ജ് ബ​ബ്ബാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളും അ​വ​ര്‍ നി​ഷേ​ധി​ച്ചു. ഞാ​നൊ​രു ക​ലാ​കാ​രി മാ​ത്ര​മാ​ണ്. ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​ല്ലെ​ന്നും സ​പ്ന വ്യ​ക്ത​മാ​ക്കി.



ഉ​ത്ത​ർ​പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ജ് ബാ​ബ്ബാ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ സ​പ്ന കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നെ​ന്നും മ​ഥു​ര​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും ബോ​ളി​വു​ഡ് താ​ര​വു​മാ​യ ഹേ​മ​മാ​ലി​നി​ക്കെ​തി​രെ മ​ത്സ​രി​ക്കു​മെ​ന്നു​മാ​യി​രു​ന്നു പു​റ​ത്തു​വ​ന്ന വാ​ർ​ത്ത​ക​ൾ. പി​ന്നാ​ലെ പ​രി​ഹാ​സ​വു​മാ​യി ബി​ജെ​പി നേ​താ​ക്ക​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​എ​ന്നാ​ല്‍ സ്പ​ന ചൗ​ധ​രി പാ​ര്‍​ട്ടി​യി​ല്‍ ചേ​ര്‍​ന്ന​തി​ന് തെ​ളി​വു​ക​ളു​ണ്ടെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ഉത്തർപ്രദേശ് കോ​ണ്‍​ഗ്ര​സും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.



യൂ​ട്യൂ​ബ് വീ​ഡി​യോ​ക​ളി​ലൂ​ടെ ജ​ന​പ്രീ​തി നേ​ടി​യ സ​പ്ന ചൗ​ധ​രി ടെ​ലി​വി​ഷ​ൻ റി​യാ​ലി​റ്റി ഷോ ​ബി​ഗ് ബോ​സ് അ​ട​ക്കം നി​ര​വ​ധി ഷോ​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.