പു​തി​യ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട് കോ​ൺ​ഗ്ര​സ്; കാ​ർ​ത്തി ചി​ദം​ബ​രം ശി​വ​ഗം​ഗ​യി​ൽ
Sunday, March 24, 2019 7:18 PM IST
ന്യൂ​ഡ​ൽ​ഹി: വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​മ്പ​താം​ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചു. മു​ന്‍ കേ​ന്ദ്ര മ​ന്ത്രി പി.​ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ന്‍ കാ​ര്‍​ത്തി ചി​ദം​ബ​രം ഉ​ൾ​പ്പെ​ടെ പ​ത്ത് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. അ​തേ​സ​മ​യം, വ​ട​ക​ര​യി​ലെ​യും വ​യ​നാ​ട്ടി​ലെ​യും സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ ഒ​മ്പ​താം പ​ട്ടി​ക​യി​ലും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

കാ​ര്‍​ത്തി ചി​ദം​ബ​രം ത​മി​ഴ്നാ​ട്ടി​ലെ ശി​വ​ഗം​ഗ​യി​ൽ നി​ന്നാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. മു​ൻ കേ​ന്ദ്ര​മ​ന്ത്രി ഇ.​എം.​സു​ന്ദ​ർ​സ​നാ നാ​ച്ചി​യ​പ്പ​നും മ​ണ്ഡ​ല​ത്തി​ലാ​യി അ​വ​കാ​ശ​മു​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. 1999ൽ ​ശി​വ​ഗം​ഗ​ത്തി​ൽ നി​ന്ന് സു​ന്ദ​ർ​സ​നാ നാ​ച്ചി​യ​പ്പ​ൻ ലോ​ക്സ​ഭ​യി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കാ​ർ​ത്തി ചി​ദം​ബ​ര​ത്തെ മ​ത്സ​രി​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ബി.​കെ. ഹ​രി​പ്ര​സാ​ദ് (ബം​ഗ​ളൂ​രു സൗ​ത്ത്), താ​രി​ഖ് അ​ൻ​വ​ർ (ക​ത്തി​ഹാ​ർ-​ബീ​ഹാ​ർ), സു​രേ​ഷ് ധ​നോ​ക്ക​ർ (ച​ന്ദ്ര​പു​രി-​മ​ഹാ​രാ​ഷ്ട്ര ) എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലെ പ്ര​മു​ഖ​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.