രാ​ഹു​ലി​നെ ഷ​ണ്ഡ​നെ​ന്ന് വി​ളി​ച്ച് ബി​ജെ​പി മ​ന്ത്രി; ഇ​ത് മോ​ദി ഭാ​ഷ ത​ന്നെ​യെ​ന്ന് ആ​ർ​ജെ​ഡി
Sunday, March 24, 2019 7:27 PM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം മു​റു​കി​യ​തോ​ടെ രാ​ഷ്ട്രീ​യ പ്ര​തി​യോ​ഗി​ക​ളെ ഏ​ത​റ്റ​വ​രെ​യും ഇ​ക​ഴ്ത്താ​ൻ ത​യാ​റാ​യി നേ​താ​ക്ക​ൾ. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ ഷ​ണ്ഡ​ൻ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ലെ വി​വാ​ദം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി മ​ന്ത്രി​യാ​ണ് രാ​ഹു​ലി​നെ അ​വ​ഹേ​ളി​ക്കാ​ൻ ഷ​ണ്ഡ​ൻ എ​ന്ന പ​ദ​പ്ര​യോ​ഗം ന​ട​ത്തി​യ​ത്.

യു​പി മ​ന്ത്രി ശ്രീ​കാ​ന്ത് ശ​ർ​മ​യാ​ണ് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച അ​ദ്ദേ​ഹം ന​ട​ത്തി​യ ട്വീ​റ്റാ​ണ് വി​വാ​ദ​മാ​യ​ത്. ഭീ​രു​വും ഷ​ണ്ഡ​നു​മാ​യ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​ക​ൾ ല​ജ്ജാ​ക​ര​മാ​ണ്. ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ യു​ദ്ധ​ത്തി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ളെ​ല്ലാം ബി​ജെ​പി സ​ർ​ക്കാ​രി​നൊ​പ്പം നി​ൽ​ക്കു​ക​യാ​ണ്. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് ല​ജ്ജാ​ക​ര​മാ​യ പ്ര​സ്താ​വ​ന​ക​ൾ ഇ​റ​ക്കി ഇ​ന്ത്യ​യു​ടെ ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ യു​ദ്ധ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന്-​അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

രാ​ഹു​ൽ ഗാ​ന്ധി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന്‍റെ സ​ഖ്യ​ക​ക്ഷി​യാ​യ ആ​ർ​ജെ​ഡി രം​ഗ​ത്തെ​ത്തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭാ​ഷ ത​ന്നെ​യാ​ണ് അ​ണി​ക​ളും ന​ട​ത്തു​ന്ന​തെ​ന്ന് ആ​ർ​ജെ​ഡി ആ​രോ​പി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി ഷ​ണ്ഡ​ൻ, ന​രേ​ന്ദ്ര മോ​ദി അ​ങ്ങ​നെ​യ​ല്ല. ബി​ജെ​പി ഇ​ത് എ​ങ്ങ​നെ തി​രി​ച്ച​റി​ഞ്ഞെ​ന്ന് ആ​ർ​ജെ​ഡി തി​രി​ച്ച​ടി​ച്ചു.

വി​വാ​ദ​പ​ര​മാ​യ ട്രാ​ക്ക് റി​ക്കോ​ർ​ഡ് ഉ​ള്ള അ​വ​രു​ടെ ത​ല​വ​ന്‍റെ ഭാ​ഷ ത​ന്നെ അ​ധി​ക്ഷേ​പി​ക്കു​ന്ന​താ​കു​മ്പോ​ൾ അ​നു​യാ​യി​ക​ളി​ൽ​നി​ന്ന് മാ​ന്യ​മാ​യ ഭാ​ഷ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് മ​ണ്ട​ത്ത​ര​മാ​ണെ​ന്ന് ആ​ർ​ജെ​ഡി ട്വീ​റ്റ് ചെ​യ്തു. കോ​ൺ​ഗ്ര​സ് നേ​താ​വ് സാം ​പി​ത്രോ​ദ ബാ​ലാ​കോ​ട്ട് ആ​ക്ര​മ​ണ​ത്തി​ൽ സം​ശ​യം ഉ​ന്ന​യി​ച്ച സം​ഭ​വ​ത്തി​ൽ മ​റു​പ​ടി പ​റ​യ​വെ​യാ​ണ് യു​പി മ​ന്ത്രി രാ​ഹു​ലി​നെ ഷ​ണ്ഡ​നെ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.