പ​രീ​ക്ക​റു​ടെ മൃ​ത​ദേ​ഹം വ​ച്ച സ്ഥ​ല​ത്ത് ശു​ദ്ധി​ക്രി​യ; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് സ​ർ​ക്കാ​ർ
Sunday, March 24, 2019 7:46 PM IST
പ​നാ​ജി: മു​ൻ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​റു​ടെ ഭൗ​തീ​ക​ശ​രീ​രം പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച സ്ഥ​ലം ശു​ദ്ധി​ക്രി​യ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഗോ​വ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​ലാ അ​ക്കാ​ദ​മി​യി​ൽ ശു​ദ്ധി​ക്രി​യ ന​ട​ത്തി​യെ​ന്ന സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ അ​വ​കാ​ശ​വാ​ദ​ത്തെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്.

സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​ക്കാ​ദ​മി​യി​ൽ ശാ​സ്ത്രീ​യ​മ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളൊ​ന്നും പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ലെ​ന്ന് സം​സ്‌​കാ​രി​ക മ​ന്ത്രി ഗോ​വി​ന്ദ ഗൗ​ഡ പ​റ​ഞ്ഞു. അ​ക്കാ​ദ​മി പ​രി​സ​ര​ത്ത് ചി​ല ച​ട​ങ്ങു​ക​ൾ ന​ട​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​താ​യും മ​ന്ത്രി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

അ​ക്കാ​ദ​മി​യി​ലെ ജീ​വ​ന​ക്കാ​ര്‍ നാ​ല് പൂ​ജാ​രി​മാ​രെ വി​ളി​പ്പി​ച്ച് ശു​ദ്ധി​ക്രി​യ ന​ട​ത്തി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ അ​പ​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്ന് വ​രി​ക​യാ​ണെ​ന്നും. ക​ലാ അ​ക്കാ​ദ​മി ജീ​വ​ന​ക്കാ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ടെ​ന്നും ക​ലാം സാം​സ്‌​കാ​രി​ക സെ​ന്‍റ​ര്‍ സെ​ക്ര​ട്ട​റി ഗു​ര​ദാ​സ് പി​ലെ​ര്‍​നെ​ക​ര്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.