സി​പി​എ​മ്മി​ന്‍റെ അ​ജ​ൻ​ഡ ന​ട​പ്പാ​ക്കു​ക മാ​ത്ര​മാ​ണ് ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം: ഉ​മ്മ​ൻ ചാ​ണ്ടി
Sunday, March 24, 2019 9:24 PM IST
പൊ​ൻ​കു​ന്നം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ർ​ഷ​ക മൊ​റോ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഒ​രാ​ഴ്ച​ത്തേ​ക്ക് ഉ​ത്ത​ര​വ് ഇ​റ​ക്കാ​തി​രു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​നം കി​ട്ടാ​തി​രി​ക്കാ​ൻ വേ​ണ്ടി​യാ​ണെ​ന്ന് എ​ഐ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ​ചാ​ണ്ടി. പൊ​ൻ​കു​ന്ന​ത്ത് പ​ത്ത​നം​തി​ട്ട​യി​ലെ യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആന്‍റണി​യു​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​പി​എ​മ്മി​ന്‍റെ അ​ജ​ൻ​ഡ ന​ട​പ്പാ​ക്കു​ക മാ​ത്ര​മാ​ണ് ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യമെന്ന് ഉമ്മൻ ചാണ്ടി ആരോപിച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഭി​ന്നി​പ്പി​ച്ച് ഭ​രി​ക്കാ​നാ​ണ് നോ​ക്കു​ന്ന​ത്. കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​വ​ണം ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി പ​റ​ഞ്ഞു. ഡോ.​എ​ൻ.​ജ​യ​രാ​ജ് എം​എ​ൽ​എ തെരഞ്ഞെടുപ്പ് ക​ൺ​വ​ൻ​ഷ​നിൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​സ്.​കെ.​മാ​ണി എം​പി, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ടി.​ശി​വ​ദാ​സ​ൻ നാ​യ​ർ, അ​സീ​സ് ബ​ഡാ​യി​ൽ, സ​ണ്ണി തെ​ക്കേ​ടം, എ.​എം.​മാ​ത്യു ആ​നി​ത്തോ​ട്ടം, പി.​എ.​സ​ലിം, ബാ​ബു ജോ​സ​ഫ്, അ​ഡ്വ.​പി.​സ​തീ​ശ് ച​ന്ദ്ര​ൻ നാ​യ​ർ, മു​ണ്ട​ക്ക​യം സോ​മ​ൻ, അ​ബ്ദു​ൽ​ക​രീം മു​സ​ലി​യാ​ർ, ഷി​ൻ​സ് പീ​റ്റ​ർ, റ​ഫീ​ക്ക് മ​ണി​മ​ല, റോ​ണി.​കെ.​ബേ​ബി, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, അ​ഡ്വ.​സു​മേ​ഷ് ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.