വാ​ങ്ക​ഡെ​യി​ൽ പ​ന്തി​ന്‍റെ ബാ​റ്റിം​ഗ് പൂ​രം; മും​ബൈ​യ്ക്ക് 214 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
Sunday, March 24, 2019 10:32 PM IST
മും​ബൈ: വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി യു​വ​താ​രം ഋ​ഷ​ഭ് പ​ന്ത് ക​ളം​നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ​തി​രെ ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ൽ​ഹി 20 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റി​ന് 213 റ​ണ്‍​സെ​ടു​ത്തു. 27 പ​ന്തി​ല്‍ നി​ന്ന് ഏ​ഴു വീ​തം ബൗ​ണ്ട​റി​യും സി​ക്‌​സു​മാ​യി പ​ന്ത് 78 റ​ണ്‍​സെ​ടു​ത്തു.

ജ​സ്പ്രീ​ത് ബും​റ​യ​ട​ക്ക​മു​ള്ള മും​ബൈ ബൗ​ള​ർ​മാ​രെ നി​ഷ്പ്ര​ഭ​രാ​ക്കി​യാ​യി​രു​ന്നു പ​ന്തി​ന്‍റെ ബാ​റ്റിം​ഗ്. വെ​റും 18 പ​ന്തി​ല്‍ നി​ന്നാ​ണ് ഋ​ഷ​ഭ് പ​ന്ത് അ​ര്‍​ധ സെ​ഞ്ചു​റി​യി​ലെ​ത്തി​യ​ത്. പ​ന്തി​നു പു​റ​മെ ശി​ഖ​ര്‍ ധ​വാ​ന്‍ (43), കോ​ളി​ന്‍ ഇ​ന്‍​ഗ്രാം (47) എ​ന്നി​വ​രും ഡ​ല്‍​ഹി​ക്കാ​യി മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. മും​ബൈ​ക്കാ​യി മി​ച്ച​ല്‍ മ​ക്ലെ​ന്‍​ഗ​ന്‍ മൂ​ന്നും ബും​റ, ഹ​ർ​ദി​ക് പാ​ണ്ഡ്യ, ബെ​ൻ ക​ട്ടിം​ഗ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി.

അ​വ​സാ​ന പ​ന്തി​ല്‍ ബും​റ​യ്ക്ക് പ​രി​ക്കേ​റ്റ​ത് ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ന്ന ടീം ​ഇ​ന്ത്യ​യെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ബും​റ വീ​ണ​തോ​ടെ പ​ന്ത് അ​ട​ക്ക​മു​ള്ള​വ​ർ സ​മീ​പ​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.