മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ക​മ​ൽ ഹാ​സ​ൻ; വ​മ്പ​ൻ ഓ​ഫ​റു​മാ​യി പ്ര​ക​ട​ന​പ​ത്രി​ക
Sunday, March 24, 2019 10:46 PM IST
ചെ​ന്നൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ മ​ത്സ​രി​ക്കി​ല്ലെ​ന്നും പാ​ർ​ട്ടി​യു​ടെ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും ത​ന്‍റെ മു​ഖം ത​ന്നെ​യെ​ന്നും ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വു​മാ​യ ക​മ​ൽ ഹാ​സ​ൻ. പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്ന മു​ഴു​വ​ൻ സീ​റ്റി​ലേ​ക്കും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച ക​മ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യും പു​റ​ത്തി​റ​ക്കി. വ​ൻ വാ​ഗ്ദാ​ന​മാ​ണ് പ്ര​ക​ട​ന​പ​ത്രി​യി​ൽ ഉ​ല​ക​നാ​യ​ക​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ച്ചാ​ൽ 50 ല​ക്ഷം തൊ​ഴി​ൽ സൃ​ഷ്ടി​ക്കു​മെ​ന്നും സ്ത്രീ​ക​ൾ​ക്ക് 50 ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും പാ​ർ​ട്ടി പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്നു. സൗ​ജ​ന്യ വൈ​ഫൈ, റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കും തു​ട​ങ്ങി ജ​ന​പ്രി​യ വാ​ഗ്ദാ​ന​ങ്ങ​ളും ക​മ​ൽ ന​ൽ​കു​ന്നു. സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പു​രു​ഷ​നോ​ടൊ​പ്പം തു​ല്യ​തൊ​ഴി​ലി​ന് തു​ല്യ കൂ​ലി​യെ​ന്ന​തും പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ മ​റ്റൊ​രു പ്ര​ധാ​ന​വാ​ഗ്ദാ​ന​മാ​ണ്. ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്താ​ൽ ദേ​ശീ​യ​പാ​ത​ക​ളി​ൽ ടോ​ൾ പി​രി​വു​ക​ൾ ഒ​ഴി​വാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്നു.

ആ​ദ്യ ഘ​ട്ട​ത്തി​ൽ 21 സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച ക​മ​ൽ ഇ​ന്ന് ചെ​ന്നൈ​യി​ൽ 19 സ്ഥാ​നാ​ർ​ഥി​ക​ളെ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. താ​ൻ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കോ​യ​മ്പ​ത്തൂ​രി​ൽ പാ​ർ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​മ​ഹേ​ന്ദ്ര​ൻ മ​ൽ​സ​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.