രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കി​ല്ല; കേ​ര​ള​ത്തി​ലേ​ക്ക് വി​ളി​ച്ച​ത് ക​ല​ഹം മ​റ​യ്ക്കാ​ൻ
Sunday, March 24, 2019 11:10 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കി​ല്ല. ആ​ഭ്യ​ന്ത​ര ക​ല​ഹം മ​റ​യ്ക്കാ​നാ​ണ് കേ​ര​ള​ഘ​ട​കം രാ​ഹു​ൽ ഗാ​ന്ധി​യെ കേ​ര​ള​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​തെ​ന്നും വാ​ർ​ത്താ സോ​ഴ്സി​നെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ മാ​ധ്യ​മ​മാ​യ എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു. രാ​ഹു​ൽ ഗാ​ന്ധി ഇ​തു സം​ബ​ന്ധി​ച്ച് ചി​ന്തി​ക്കു​ക​യോ ച​ർ​ച്ച ചെ​യ്യു​ക​യോ ചെ​യ്തി​ട്ട​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് ബി​ജെ​പി​യു​ടെ ആ​ക്ഷേ​പം കേ​ൾ​ക്കേ​ണ്ടി​വ​ന്നു. ഇ​തു മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ണ്ടാ​യ​ത്. ‌പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​തി​ർ​ന്ന നേ​താ​വ് ഉ​മ്മ​ൻ ചാ​ണ്ടി​യും വ​യ​നാ​ട് സീ​റ്റ് സം​ബ​ന്ധി​ച്ച് ത​ർ​ക്കം മു​റു​ക്കി​യ​തോ​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്ത​ത്. ബി​ജെ​പി​യെ വി​ട്ട് ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ് പോ​രാ​ട്ടം ന​ട​ത്തു​ന്ന​ത് തി​ക​ച്ചും തെ​റ്റാ​ണെ​ന്നും വാ​ർ​ത്താ ഉ​റ​വി​ട​മാ​യ നേ​താ​വ് എ​ൻ​ഡി​ടി​വി​യോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.