മു​ലാ​യ​ത്തെ വെ​ട്ടി എ​സ്പി സ്റ്റാ​ർ കാ​ന്പ​യ്ന​ർ പ​ട്ടി​ക; വി​വാ​ദ​മാ​യ​പ്പോ​ൾ തി​രു​ത്ത്
Monday, March 25, 2019 4:37 AM IST
ല​ക്നോ: മു​ലാ​യം സിം​ഗ് യാ​ദ​വി​നെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്റ്റാ​ർ കാ​ന്പ​യ്ന​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​മാ​ജ് വാ​ദി പാ​ർ​ട്ടി. ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ൽ​നി​ന്നു മു​ലാ​യ​ത്തെ ഒ​ഴി​വാ​ക്കി​യ​തു വി​വാ​ദ​മാ​യ​തോ​ടെ​യാ​ണു തി​രു​ത്തി​യ പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 40 പേ​രു​ടെ പ​ട്ടി​ക​യാ​ണ് എ​സ്പി പു​റ​ത്തു​വി​ട്ട​ത്. ഇ​തി​ൽ മു​ലാ​യ​ത്തി​ന്‍റെ പേ​രി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ തൊ​ട്ടു​പി​ന്നാ​ലെ മു​ലാ​യ​ത്തെ ആ​ദ്യ പേ​രു​കാ​രി​ൽ ഒ​രാ​ളാ​യി ഉ​ൾ​പ്പെ​ടു​ത്തി എ​സ്പി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു പ​ട്ടി​ക സ​മ​ർ​പ്പി​ച്ചു. അ​ഖി​ലേ​ഷ് യാ​ദ​വ്, അ​സം ഖാ​ൻ, ഡിം​പി​ൾ യാ​ദ​വ്, ജ​യ ബ​ച്ച​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് എ​സ്പി​യു​ടെ സ്റ്റാ​ർ കാ​ന്പ​യ്ന​ർ പ​ട്ടി​ക.

2017ലെ ​ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്റ്റാ​ർ കാ​ന്പ​യ്ന​റാ​യി മു​ലാ​യ​ത്തെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. സു​ര​ക്ഷി​ത മ​ണ്ഡ​ല​മാ​യ മെ​യി​ൻ​പു​രി​യി​ൽ​നി​ന്നാ​ണ് മു​ലാ​യം മ​ത്സ​രി​ക്കു​ന്ന​ത്. മു​ന്പ് മൂ​ന്നു ത​വ​ണ അ​ദ്ദേ​ഹം പാ​ർ​ല​മെ​ന്‍റി​ൽ മെ​യി​ൻ​പു​രി​യെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.