പാ​ക്കി​സ്ഥാ​നു തി​രി​ച്ച​ടി ന​ൽ​കാ​ൻ മോ​ദി​ക്കേ ക​ഴി​യൂ: അ​മി​ത് ഷാ
Monday, March 25, 2019 6:28 AM IST
ആ​ഗ്ര: ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു സ​ർ​ക്കാ​രി​നു മാ​ത്ര​മേ ഭീ​ക​ര​വാ​ദ​ത്തെ പി​ഴു​തെ​റി​യാ​നും പാ​ക്കി​സ്ഥാ​നു ശ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​നും ക​ഴി​യൂ എ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​ആ​ഗ്ര​യി​ൽ വി​ജ​യ് സ​ങ്ക​ൽ​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശം. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ സ​ഖ്യ സ​ർ​ക്കാ​രി​ന് രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഷാ ​അ​വ​കാ​ശ​പ്പെ​ട്ടു.

വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​നു​വേ​ണ്ടി നി​ങ്ങ​ൾ എ​വി​ടെ​വ​രെ വേ​ണ​മെ​ങ്കി​ലും താ​ഴും. വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​നാ​യി ദേ​ശീ​യ സു​ര​ക്ഷ വ​ച്ചു ക​ളി​ക്ക​രു​ത്- രാ​ഹു​ൽ ഗാ​ന്ധി​യോ​ടാ​യി അ​മി​ത് ഷാ ​പ​റ​ഞ്ഞു. സൈ​ന്യ​ത്തി​ന്‍റെ ധീ​ര​ത​യെ രാ​ഹു​ൽ ചോ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ​ത്തെ പ്ര​മു​ഖ നേ​താ​ക്ക​ളാ​യ ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി, എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​ർ, ഡി​എം​കെ പ്ര​സി​ഡ​ന്‍റ് സ്റ്റാ​ലി​ൻ, തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ മ​മ​ത ബാ​ന​ർ​ജി എ​ന്നി​വ​ർ​ക്കു നേ​രെ​യും അ​മി​ത് ഷാ ​വി​മ​ർ​ശ​മു​യ​ർ​ത്തി. മോ​ദി​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു നീ​ക്കാ​മെ​ന്ന് അ​വ​ർ സ്വ​പ്നം കാ​ണു​ക​യാ​ണെ​ന്നും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​ർ​ക്കു ധൈ​ര്യ​മി​ല്ലെ​ന്നും ഷാ ​പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.