ന​യ​ൻ​താ​ര​യ്ക്കെ​തി​രാ​യ പ​രാ​മ​ർ​ശം; രാ​ധാ ര​വി ഡി​എം​കെ​യി​ൽ​നി​ന്നു പു​റ​ത്ത്
Monday, March 25, 2019 11:50 AM IST
ചെ​ന്നൈ: പൊ​ള്ളാ​ച്ചി പീ​ഡ​ന​ക്കേ​സി​ലെ ഇ​ര​ക​ളെ​യും ന​ടി ന​യ​ന്‍​താ​ര​യെ​യും അ​ധി​ക്ഷേ​പി​ച്ചു പ​രാ​മ​ർ​ശം ന​ട​ത്തി​യ ന​ട​ൻ രാ​ധാ ര​വി​യെ ഡി​എം​കെ സ​സ്പെ​ൻ​ഡു ചെ​യ്തു.​ പാ​ർ​ട്ടി അ​ച്ച​ട​ക്കം ലം​ഘി​ച്ച​തി​നാ​ൽ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്നും എ​ല്ലാ പ​ദ​വി​ക​ളി​ൽ​നി​ന്നും രാ​ധാ ര​വി​യെ നീ​ക്കു​ന്ന​താ​യി ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​അ​ൻ​പ​ഴ​ക​ൻ അ​റി​യി​ച്ചു.

ന​യ​ന്‍​താ​ര പ്ര​ധാ​ന​വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന കൊ​ല​യു​തി​ര്‍ കാ​ലം എ​ന്ന സി​നി​മ​യു​ടെ പ്ര​ച​ര​ണ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്ക​വെ​യാ​യി​രു​ന്നു രാ​ധാ ര​വി​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശം. പൊ​ള്ളാ​ച്ചി പീ​ഡ​ന​ത്തെ നി​സാ​ര​വ​ത്ക​രി​ക്കു​ന്ന ത​ര​ത്തി​ലും അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

പ്ര​ച​ര​ണ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്താ​തി​രു​ന്ന ന​യ​ന്‍​താ​ര​യ്‌​ക്കെ​തി​രേ രാ​ധാ ര​വി ക​ടു​ത്ത ആ​ക്ര​മ​ണ​മാ​ണ് അ​ഴി​ച്ചു​വി​ട്ട​ത്. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.