ദേ​ശീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ലോ​ക്സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെ​ന്ന് ന​വീ​ൻ പ​ട്നാ​യി​ക്
Monday, March 25, 2019 12:25 PM IST
ഭൂ​വ​നേ​ശ്വ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദേ​ശീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെ​ന്ന് ബി​ജെ​ഡി അ​ധ്യ​ക്ഷ​നും ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ന​വീ​ൻ പ​ട്നാ​യി​ക്. ഒ​ഡീ​ഷ​യി​ൽ ബി​ജെ​ഡി 21 സീ​റ്റു​ക​ൾ നേ​ടും. കേ​ന്ദ്ര​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​ൽ ബി​ജെ​ഡി നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​യാ​ഗ​ഡി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 2014ൽ ​ബി​ജെ​ഡി ഒ​ഡീ​ഷ​യി​ൽ 21 സീ​റ്റു​ക​ളി​ൽ 20ലും ​വി​ജ​യി​ച്ചി​രു​ന്നു.

ബി​ജെ​പി, കോ​ണ്‍​ഗ്ര​സ്, ബി​എ​സ്പി, സി​പി​എം, സി​പി​ഐ, എ​ൻ​സി​പി, തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് തു​ട​ങ്ങി​യ​വ​യാ​ണ് ദേ​ശീ​യ പാ​ർ​ട്ടി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.