വയനാട്ടിൽ മത്സരിക്കുമോ? രാഹുൽ മിണ്ടിയില്ല
Monday, March 25, 2019 2:25 PM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന വിഷയത്തിൽ അഭ്യൂഹങ്ങൾ തുടരുകയാണ്. വിഷയത്തെക്കുറിച്ച് ഇന്നും അദ്ദേഹം പ്രതികരിച്ചില്ല. പ്രകടന പത്രിക സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ വയനാട്ടിൽ മത്സരിക്കുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും ഇന്ന് ഈ വിഷയത്തിൽ മാത്രമായിരിക്കും പ്രതികരണമെന്ന് രാഹുൽ വ്യക്തമാക്കുകയായിരുന്നു.

വയനാട് സംബന്ധിച്ച് രാഹുൽ എന്തെങ്കിലും പ്രതികരിക്കും എന്ന പ്രതീക്ഷയിലായിരുന്നു കെപിസിസി നേതൃത്വവും. ഇന്ന് സ്ഥാനാർഥിത്വം സംബന്ധിച്ച വിഷയത്തിൽ രാഹുൽ പ്രതികരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ ഇന്നും തീരുമാനമുണ്ടാകില്ലെന്ന് ഇതോടെ വ്യക്തമായി.

രാഹുലിന്‍റെ സ്ഥാനാർഥിത്വത്തിൽ തട്ടി വയനാട്, വടകര മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനവും അനന്തമായി നീളുന്നത് കോണ്‍ഗ്രസിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.