രാ​ഹു​ലി​ന്‍റെ മി​നി​മം വ​രു​മാ​നം വാ​ഗ്ദാ​ന​ത്തെ പ​രി​ഹ​സി​ച്ച് ബി​ജെ​പി
Monday, March 25, 2019 8:14 PM IST
ന്യൂ​ഡ​ൽ​ഹി: ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​നം ല​ക്ഷ്യ​മി​ട്ട് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി മു​ന്നോ​ട്ട് വ​ച്ച മി​നി​മം വ​രു​മാ​നം വാ​ഗ്ദാ​ന​ത്തെ പ​രി​ഹ​സി​ച്ച് ബി​ജെ​പി. രാ​ഹു​ലി​ന്‍റേ​ത് വെ​റും വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും ഒ​ന്നും ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് തു​റ​ന്ന​ടി​ച്ചു. മു​ൻ​പ് രാ​ഹു​ലി​ന്‍റെ മു​ൻ​ഗാ​മി​ക​ളും ഇ​ത്ത​രം വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​തെ​ല്ലാം പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങി​യ ച​രി​ത്ര​മാ​ണു​ള്ള​തെ​ന്നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞു.

1971ൽ ​ഇ​ന്ദി​രാ ഗാ​ന്ധി 'ഗ​രീ​ബി ഹ​ഠാ​വോ" മു​ദ്രാ​വാ​ക്യം മു​ന്നോ​ട്ട് വ​ച്ചു. പ​ക്ഷേ, അ​ത് വാ​ക്കു​ക​ളി​ൽ​ൽ മാ​ത്ര​മൊ​തു​ങ്ങി. പി​ന്നീ​ട് രാ​ജീ​വ് ഗാ​ന്ധി​യും ഇ​ത്ത​രം ചി​ല മോ​ഹ​ന​വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി അ​തും വൃ​ഥാ​വി​ലാ​യി. അ​തി​ന്‍റെ തു​ട​ർ​ച്ച മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ രാ​ഹു​ൽ ന​ട​ത്തി​യ വാ​ഗ്ദാ​ന​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ ​വാ​ഗ്ദാ​നം വി​ശ്വ​സി​ച്ചാ​ൽ അ​ത് വെ​റും സ്വ​പ്ന​മാ​കു​മെ​ന്നും കോ​ൺ​ഗ്ര​സി​ന്‍റെ 55 വ​ർ​ഷ​ത്തെ ഭ​ര​ണ ച​രി​ത്രം ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ളു​ടേ​താ​ണെ​ന്നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു. തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മി​നി​മം വ​രു​മാ​നം ഉ​റ​പ്പാ​ക്കു​മെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

ഒ​രു കു​ടും​ബ​ത്തി​ന് പ്ര​തി​മാ​സം മി​നി​മം 6,000 മു​ത​ൽ 12,000 രൂ​പ വ​രെ വ​രു​മാ​നം ഉ​റ​പ്പാ​ക്കും​മെ​ന്നും ഇ​തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്നും പ​റ​ഞ്ഞ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​ഞ്ച് കോ​ടി കു​ടും​ബ​ങ്ങ​ളി​ലാ​യി 25 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് ഇ​ത് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു.

രാ​ജ്യ​ത്തെ എ​ല്ലാ കു​ടും​ബ​ങ്ങ​ള്‍​ക്കും മി​നി​മം വ​രു​മാ​ന​പ​രി​ധി നി​ശ്ച​യി​ച്ച് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ഘ​ട്ടം ഘ​ട്ട​മാ​യി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യെ​ന്നും പ​റ​ഞ്ഞ രാ​ഹു​ൽ 12,000 രൂ​പ​യ്ക്ക് താ​ഴെ വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ള്‍​ക്ക് ബാ​ക്കി വ​രു​ന്ന തു​ക സ​ര്‍​ക്കാ​ര്‍ പ്ര​തി​മാ​സ സ​ഹാ​യ​മാ​യി ന​ല്‍​കു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു.

ഒ​രു കു​ടും​ബ​ത്തി​ന് ഒ​രു വ​ര്‍​ഷം 72,000 രൂ​പ ഈ ​രീ​തി​യി​ല്‍ ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഗ്ദാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.