കോ​ൺ​ഗ്ര​സി​ന്‍റെ പ​തി​നൊ​ന്നാം പ​ട്ടി​ക​യും വ​ന്നു; വ​യ​നാ​ടും വ​ട​ക​ര​യു​മി​ല്ല
Monday, March 25, 2019 10:48 PM IST
ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട്, വ​ട​ക​ര സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​തെ കോ​ൺ​ഗ്ര​സ് പ​തി​നൊ​ന്നാം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യും പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​ത്താം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് പ​തി​നൊ​ന്നാം പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്.

ഛത്തീ​സ്ഗ​ഡ്, ഗോ​വ, ദ​മ​ൻ ആ​ൻ​ഡ് ദി​യു എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി അ​ഞ്ചു ലോ​ക്സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ളെ​യും ഒ​ഡീ​ഷ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ നാ​ല് സ്ഥാ​നാ​ര്‍​ഥി​ക​ളെ​യു​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ലോ​ക്സ​ഭ​യി​ലേ​ക്ക് കോ​ൺ​ഗ്ര​സ് ഇ​തു​വ​രെ 258 സീ​റ്റി​ലാണ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചിരിക്കുന്നത്.

വ​യ​നാ​ട്ടി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാഹുൽ ഗാന്ധി മ​ത്സ​രി​ക്കു​മെ​ന്ന അ​ഭ്യൂ​ഹം നി​ല​നി​ൽ‌​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ്ര​ഖ്യാ​പ​ന​ത്തി​നാ​യി കാ​തോ​ർ​ത്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.