ബി​ജെ​പി​യു​ടേ​ത് ദ​ളി​ത് വി​രു​ദ്ധ ന​യം; ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി ബി​ജെ​പി വി​ട്ടു
Tuesday, March 26, 2019 1:29 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ൻ മ​ന്ത്രി​യും ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നു​മാ​യ ബാ​ബുറാ​വു ച​വാ​ൻ ബി​ജെ​പി വി​ട്ടു. ദ​ളി​ത്‌ വി​രു​ദ്ധ ന​യ​മാ​ണു ബി​ജെ​പി പി​ന്തു​ട​രു​ന്ന​തെ​ന്നു ആ​രോ​പി​ച്ചാ​ണ് അ​ദ്ദേ​ഹം പാ​ർ​ട്ടി വി​ട്ട​ത്. എ​ല്ലാ​വ​ർ​ക്കും തു​ല്യ​നീ​തി എ​ന്ന​തു മു​ദ്രാ​വാ​ക്യം മാ​ത്ര​മാ​യി നി​ല​നി​ൽ​ക്കു​ക​യാ​ണെ​ന്ന് ച​വാ​ൻ ആ​രോ​പി​ച്ചു.

ദ​ളി​ത് വി​ഭാ​ഗ​ത്തെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ൻ ബി​ജെ​പി ത​യാ​റാ​യി​ല്ല. പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നാ​യി​ട്ടും ത​ന്നെ ഒ​രു പ​രി​പാ​ടി​ക്കും ഇതുവരെ ക്ഷ​ണി​ച്ചി​ട്ടി​ല്ല. ലം​ബാ​നി സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട ത​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​ൽ ബി​ജെ​പി പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും ച​വാ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.