പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​നു മു​ക​ളി​ൽ വീ​ണ്ടും ഡ്രോ​ണ്‍; തു​ന്പി​ല്ലാ​തെ പോ​ലീ​സ്
Tuesday, March 26, 2019 6:47 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​നു മു​ക​ളി​ൽ വീ​ണ്ടും ഡ്രോ​ണ്‍. ആ​സ്ഥാ​ന​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യ്ക്കു സ​മീ​പ​മാ​ണു ഡ്രോ​ണ്‍ പ​റ​ന്ന​ത്. ഇ​ത് സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യും അ​വ​ർ മേ​ല​ധി​കാ​രി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ര​ണ്ട് മാ​സം മു​ന്പും പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​നു മു​ക​ളി​ലൂ​ടെ ഡ്രോ​ണ്‍ പ​റ​ന്നി​രു​ന്നു. അ​ന്ന് സ​മീ​പ​ത്തെ ക​ല്യാ​ണ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച ഡ്രോ​ണ്‍ ക്യാ​മ​റ നി​യ​ന്ത്ര​ണം വി​ട്ട് ആ​സ്ഥാ​ന​ത്തി​നു മു​ക​ളി​ലൂ​ടെ പ​റ​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വേ​ളി വി​എ​സ്എ​സ് സി​ക്കു സ​മീ​പ​വും കോ​വ​ളം ബീ​ച്ച് ഭാ​ഗ​ത്തും പ​റ​ന്ന അ​ജ്ഞാ​ത ഡ്രോ​ണി​നെ കു​റി​ച്ചു പോ​ലീ​സി​ന് ഇ​തേ​വ​രെ കാ​ര്യ​മാ​യ വി​വ​രം ല​ഭി​ച്ചി​ല്ല. അ​ർ​ധ​രാ​ത്രി​യി​ൽ ഡ്രോ​ണ്‍ പ​റ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളും പോ​ലീ​സും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രും അ​തീ​വ ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ത് പി​ന്നീ​ട് പി​ൻ​വ​ലി​ച്ചു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നു മു​ത​ലാ​ണു ഡ്രോ​ണു​ക​ൾ പ​ല മേ​ഖ​ല​ക​ളി​ലാ​യി ക​ണ്ട​ത്. ഇ​തേ​തു​ട​ർ​ന്ന് ത​ല​സ്ഥാ​ന​ത്തു ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ഫ​ഷ​ണ​ൽ വീ​ഡി​യോ​ഗ്രാ​ഫ​ർ​മാ​രെ​യും സ്റ്റു​ഡി​യോ​ക്കാ​രെ​യും പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ത്തെ​ങ്കി​ലും കാ​ര്യ​മാ​യ വി​വ​രം ല​ഭി​ച്ചി​ല്ല. സൈ​ബ​ർ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ഇ​ത്ത​രം സം​ഘ​ങ്ങ​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

സീ​രി​യ​ൽ ഷൂ​ട്ടിം​ഗി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വി​ല​കൂ​ടി​യ ഡ്രോ​ണു​ക​ൾ​ക്ക് റി​ട്ടേ​ണ്‍ ടു ​ബേ​സ് എ​ന്ന സ​വി​ശേ​ഷ​ത​യു​ണ്ട്. നി​യ​ന്ത്ര​ണം വി​ട്ടു പ​റ​ന്നാ​ലും പ​റ​ന്നു​യ​ർ​ന്ന സ്ഥ​ല​ത്തേ​ക്ക് ഇ​ത്ത​രം ഡ്രോ​ണു​ക​ൾ തി​രി​ച്ചെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.