ഇ​ടു​ക്കി​യി​ലും വ​യ​നാ​ട്ടി​ലും വാ​ഹ​നാ​പ​ക​ടം; അ​ഞ്ച് പേ​ർ മ​രി​ച്ചു
Tuesday, March 26, 2019 8:56 AM IST
വയനാട്/ഇടുക്കി: സം​സ്ഥാ​ന​ത്ത് ര​ണ്ടി​ട​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. വ​യ​നാ​ട് വൈ​ത്തി​രി​യി​ൽ കാ​റും ടി​പ്പ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ കോ​ഴി​ക്കോ​ട്-​മൈ​സൂ​രു ദേ​ശീ​യ​പാ​ത​യി​ൽ പ​ഴ​യ വൈ​ത്തി​രി​ക്കും ത​ളി​പ്പു​ഴ​യ്ക്കും ഇ​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​പ​രി​ക്കേ​റ്റു. ഇ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്. സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ ര​ണ്ടു പേ​ർ മ​രി​ച്ചു. കാ​ർ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​വാം അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു.

ഇ​ടു​ക്കി ക​ട്ട​പ്പ​ന​യ്ക്ക​ടു​ത്ത് വെ​ള്ള​യ​കു​ടി​യി​ൽ ബ​സും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. രാ​ജ​ൻ ഏ​ലി​യാ​മ്മ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടു പേ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.