ബി​ഡി​ജെ​എ​സി​ന്‍റെ മൂ​ന്നു സീ​റ്റു​ക​ളി​ൽ ഇ​ന്ന് പ്ര​ഖ്യാ​പ​നം; തൃ​ശൂ​രി​ലും വ​യ​നാ​ട്ടി​ലും സ​സ്പെ​ൻ​സ്
Tuesday, March 26, 2019 9:17 AM IST
കോ​ട്ട​യം: ബി​ഡി​ജെ​എ​സി​ന്‍റെ മൂ​ന്നു സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​കും. ആ​ല​ത്തൂ​ർ, ഇ​ടു​ക്കി, മാ​വേ​ലി​ക്ക​ര സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ രാ​വി​ലെ 10 ന് ​വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി അ​റി​യി​ച്ചു.

എ​ന്നാ​ൽ വ​യാ​നാ​ട്, തൃ​ശൂ​ർ സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​കി​ല്ല. ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും ര​ണ്ടു ദി​വ​സ​ത്തി​ന​കം സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും തു​ഷാ​ർ കൂട്ടിച്ചേ​ർ​ത്തു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് മ​ത്സ​രി​ക്കാ​നെ​ത്തി​യാ​ൽ ബി​ജെ​പി​ക്ക് സീ​റ്റ് വി​ട്ടു​കൊ​ടു​ക്കാ​ൻ ത​ട​സ​മി​ല്ല. സീ​റ്റു​​ക​ൾ വ​ച്ചു​മാ​റു​ന്ന​തു സം​ബ​ന്ധി​ച്ച് ആ​ലോ​ച​ന​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.