വി​ദ്യാ​ർ​ഥി​ക​ൾ രാ​ത്രി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഭാ​ര്യ​യെ ബ​ന്ധി​യാ​ക്കി​യെ​ന്ന് ജെ​എ​ൻ​യു വി​സി
Tuesday, March 26, 2019 10:09 AM IST
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ രാ​ത്രി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഭാ​ര്യ​യെ മ​ണി​ക്കൂ​റു​ക​ളോ​ളം ബ​ന്ധി​യാ​ക്കി​യെ​ന്നാ​രോ​പി​ച്ച് ഡ​ൽ​ഹി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സി​ല​ർ എം. ​ജ​ഗ​ദീ​ഷ് കു​മാ​ർ രം​ഗ​ത്ത്. പ്ര​വേ​ശ​ന​പ്പ​രീ​ക്ഷ​യു​ടെ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​നെ​തി​രെ സ​മ​രം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ട​ത് വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ വി​സി​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യും വി​ദ്യാ​ർ​ഥി നേ​താ​ക്ക​ൾ വി​സി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ങ്കി​ലും അ​ദ്ദേ​ഹം സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ത​യാ​റാ​യി​ല്ല.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വി​ദ്യാ​ർ​ഥി​ക​ൾ കു​മാ​റി​ന്‍റെ വീ​ട്ടി​ൽ എ​ത്തു​ക​യും ഭാ​ര്യ​യെ ത​ട​ഞ്ഞു​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. ഈ ​സ​മ​യം കു​മാ​ർ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. പോ​ലീ​സ് എ​ത്തി​യാ​ണ് ഭാ​ര്യ​യെ മോ​ചി​പ്പി​ച്ച​തെ​ന്ന് ഇ​ദ്ദേ​ഹം പ​റ‍​യു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ത​ല​ചു​റ്റ​ലു​ണ്ടാ​യ ജ​ഗ​ദീ​ഷ് കു​മാ​റി​ന്‍റെ ഭാ​ര്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ‍​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും വി​സി അ​റി​യി​ച്ചു. എ​ന്നാ​ൽ വി​സി​യെ കാ​ണാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ഇ​ട​ത് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ പ​റ​യു​ന്ന​ത്.

സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ള്ളി​ലെ വി​സി​യു​ടെ വ​സ​തി​യി​ൽ അ​ദ്ദേ​ഹ​ത്തെ കാ​ണാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ മ​ർ​ദി​ച്ചു. ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ. സാ​യി ബാ​ലാ​ജി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ‌ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.