രാ​ഹു​ലി​നെ വീ​ഴ്ത്താ​ൻ അ​മേ​ത്തി​യി​ൽ രാ​ജീ​വി​നെ​യും സോ​ണി​യേ​യും നി​ർ​ദേ​ശി​ച്ച നേ​താ​വി​ന്‍റെ മ​ക​ൻ
Tuesday, March 26, 2019 10:35 AM IST
അ​മേ​ത്തി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യേ​യും യു​പി​എ ചെ​യ​ർ​പേ​ഴ്സ​ൺ സോ​ണി​യാ ഗാ​ന്ധി​യേ​യും അ​മേ​ത്തി മ​ണ്ഡ​ല​ത്തി​ൽ നി​ർ​ദേ​ശി​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ മ​ക​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ നേ​രി​ടു​ന്നു. 1991 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജീ​വ് ഗാ​ന്ധി​യു​ടേ​യും 1999 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സോ​ണി​യ​യു​ടേ​യും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ലെ നി​ർ​ദേ​ശ​ക​നാ​യി​രു​ന്ന ഹാ​ജി സു​ൽ​ത്താ​ൻ ഖാ​ന്‍റെ മ​ക​ൻ ഹാ​ജി ഹാ​രൂ​ൺ റ​ഷീ​ദാ​ണ് രാ​ഹു​ലി​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ദേ​ശി​ക നേ​തൃ​ത്വം പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് ഹാ​രൂ​ൺ റ​ഷീ​ദ് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ ഐ​എ​എ​ൻ​എ​സി​നോ​ട് പ​റ​ഞ്ഞു.

നാ​ളു​ക​ളാ​യി കോ​ൺ​ഗ്ര​സി​ന്‍റെ പ്രാ​ദേ​ശി​ക നേ​തൃ​ത്വം ത​ങ്ങ​ളെ അ​വ​ഗ​ണി​ച്ചു​വ​രി​ക​യാ​ണ്. ഇ​തി​മൂ​ലം പ്ര​ദേ​ശ​ത്തി​ന്‍റെ​യും ത​ങ്ങ​ളു​ടെ സ​മൂ​ഹ​ത്തി​ന്‍റെ​യും വി​ക​സ​നം അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു. മ​ണ്ഡ​ല​ത്തി​ൽ 6.5 ല​ക്ഷം മു​സ്‌​ലിം​ക​ളാ​ണു​ള്ള​ത്. ത​ങ്ങ​ളെ​ല്ലാം കോ​ൺ​ഗ്ര​സി​നെ​തി​രാ​യി വോ​ട്ട് ചെ​യ്യു​മെ​ന്നും ഹാ​രൂ​ൺ റ​ഷീ​ദ് പ​റ​ഞ്ഞു.

അ​മേ​ത്തി​യി​ൽ രാ​ഹു​ലി​നെ എ​തി​രി​ടാ​ൻ ബി​ജെ​പി സ്മൃ​തി ഇ​റാ​നി​യെ ആ​ണ് ഇ​ത്ത​വ​ണ​യും രം​ഗ​ത്തി​റ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ സ്മൃ​തി ര​ണ്ടാം സ്ഥാ​ന​ത്താ​ണ് എ​ത്തി​യ​ത്. മൂ​ന്നു ല​ക്ഷ​ത്തോ​ളം വോ​ട്ടു​ക​ൾ നേ​ടാ​ൻ സ്മൃ​തി​ക്കാ​യി. ഇ​ത്ത​വ​ണ ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​കും ന​ട​ക്കു​ക​യെ​ന്നാ​ണ് ക​രു​തു​ന്ന​ത്. നാ​ല് ദ​ശാ​ബ്ദ​ക്കാ​ല​മാ​യി ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ സ്വ​ന്തം മ​ണ്ഡ​ല​മാ​ണ് അ​മേ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.