കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം വാ​ച​ക​മ​ടി​യ​ല്ല: ചെ​ന്നി​ത്ത​ല
Tuesday, March 26, 2019 10:54 AM IST
തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം വാ​ച​ക​മ​ടി​യ​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ദ​രി​ദ്ര​ർ​ക്ക് മാ​സം 12,000 രൂ​പ വ ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി രൂ​പ​പ്പെ​ടു​ത്തി​യ​താ​ണ്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​പോ​ലെ ത​ന്നെ ഇ​തും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മോ​ദി സ​ർ​ക്കാ​രി​ന്‍റെ വാ​ഗ്ദാ​ന​ങ്ങ​ൾ‌ തെ​ര​ഞ്ഞെ​ടു​പ്പ് സ്റ്റ​ണ്ട് മാ​ത്ര​മാ​യി​രു​ന്നെ​ന്ന് ഇ​തി​ന​കം തെ​ളി​ഞ്ഞ​താ​യി ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. വി​ദേ​ശ​ത്തു​നി​ന്നും ക​ള്ള​പ്പ​ണം പി​ടി​ച്ചെ​ടു​ത്ത് ഓ​രോ ഇ​ന്ത്യ​ക്കാ​രു​ടെ​യും അ​ക്കൗ​ണ്ടി​ൽ 15 ല​ക്ഷം രൂ​പ നി​ക്ഷേ​പി​ക്കു​മെ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ 2014 ലെ ​വാ​ഗ്ദാ​നം. എ​ന്നാ​ൽ ഇ​തു​വ​രെ ആ​രു​ടേ​യും അ​ക്കൗ​ണ്ടി​ൽ പ​ണം എ​ത്തി​യി​ല്ല. ക​ള്ള​പ്പ​ണം ക​ണ്ടെ​ത്താ​നോ പ​ദ്ധ​തി തു​ട​ങ്ങാ​ൻ​പോ​ലു​മോ ക​ഴി​ഞ്ഞി​ല്ല. ദാ​രി​ദ്ര്യ​ത്തി​ൽ​നി​ന്നും ക​ര​ക​യ​റാ​നു​ള്ള സ​മ​ഗ്ര​പ​ദ്ധ​തി​യാ​ണ് കോ​ൺ​ഗ്ര​സ് അ​വ​ത​രി​പ്പി​ച്ച​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.