മ​ത്സ​രി​ക്കെ​രു​തെ​ന്ന് പ​റ​യാ​ൻ പ​റ​ഞ്ഞു; സീ​റ്റ് നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജോ​ഷി
Tuesday, March 26, 2019 11:38 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി സ്ഥാ​പ​ക നേ​താ​വ് മു​ര​ളി മ​നോ​ഹ​ര്‍ ജോ​ഷി. കാ​ൺ​പൂ​രി​ൽ മ​ത്സ​രി​ക്ക​രു​തെ​ന്ന് പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ട​താ​യി ജോ​ഷി വോ​ട്ട​ർ​മാ​രെ അ​റി​യി​ച്ചു. ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാം ​ലാ​ൽ ആ​ണ് ജോ​ഷി​യെ നേ​രി​ൽ​ക്ക​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് പ്ര​സ്താ​വ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ഈ ​ആ​വ​ശ്യം അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചു.

പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​നേ​രി​ട്ടെ​ത്തി ത​ന്നോ​ട് വി​ശ​ദീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ അം​ഗീ​ക​രി​ക്കു​ക​യു​ള്ളു എ​ന്ന് ജോ​ഷി രാം ​ലോ​ലി​നോ​ട് അ​റി​യി​ച്ചു. നേ​രി​ട്ട് അ​റി​യി​ക്കാ​ൻ​പോ​ലും മാ​ന്യ​ത കാ​ട്ടാ​തെ ദൂ​ത​ൻ​വ​ഴി അ​റി​യി​ച്ച​ത് അ​ങ്ങേ​യ​റ്റം അ​വ​ഹേ​ള​ന​പ​ര​മാ​ണെ​ന്ന് ജോ​ഷി രാം ​ലാ​ലി​നോ​ട് പ്ര​തി​ക​രി​ച്ച​താ​യി വി​ശ്വ​സ​നീ​യ കേ​ന്ദ്ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി. സി​റ്റിം​ഗ് എംപി എ​ന്ന നി​ല​യി​ലാ​ണ് മ​ത്സ​രി​ക്കാ​ൻ ത​യാ​റെ​ടു​ത്ത​ത്. അ​വ​ർ​ക്കെ​ന്നെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ എ​ന്താ​ണ് പേ​ടി​യെ​ന്ന് ജോ​ഷി ചോ​ദി​ച്ച​താ​യി പ​റ​യു​ന്നു.

ഇ​തി​നു പി​ന്നാ​ലെ കാ​ൺ​പൂ​രി​ൽ മ​ത്സ​രി​ക്ക​രു​തെ​ന്ന് പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ട​താ​യി ജോ​ഷി കു​റി​പ്പി​റ​ക്കി. കാ​ൺ​പൂ​രി​ൽ ഉ​ൾ​പ്പെ​ടെ ഒ​രു മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്ക​രു​തെ​ന്ന് ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാം​ലാ​ൽ ത​ന്നോ​ട് അ​റി​യി​ച്ചു- തി​ങ്ക​ളാ​ഴ്ച ഇ​റ​ക്കി​യ ചെ​റു​കു​റി​പ്പി​ൽ ജോ​ഷി പ​റ​ഞ്ഞു.

കാ​ൺ​പൂ​രി​ല്‍ വീ​ണ്ടും മ​ത്സ​രി​ക്കാ​ന്‍ ജോ​ഷി ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് പാ​ർ​ട്ടി വെ​ട്ടി​നി​ര​ത്ത​ൽ ന​ട​ത്തി​യ​ത്. മു​തി​ർ​ന്ന നേ​താ​വ് എ​ൽ.​കെ അ​ഡ്വാ​നി​ക്കും ബി​ജെ​പി സീ​റ്റ് ന​ൽ​കി​യി​ല്ല. ഇ​വ​രെ​ക്കൂ​ടാ​തെ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ക​ൽ​രാ​ജ് മി​ശ്ര, ശാ​ന്ത കു​മാ​ർ, ക​രി​യ മു​ണ്ഡ എ​ന്നി​വ​ർ​ക്കും ബി​ജെ​പി സീ​റ്റ് നി​ഷേ​ധി​ച്ചി​രു​ന്നു.

ക​ൽ​രാ​ജ് മി​ശ്ര, ശാ​ന്ത കു​മാ​ർ, ക​രി​യ മു​ണ്ഡ എ​ന്നി​വ​രെ ഫോ​ണി​ലൂ​ടെ​യാ​ണ് രാം ​ലാ​ൽ സീ​റ്റ് നി​ഷേ​ധി​ച്ച വി​വ​രം അ​റി​യി​ച്ച​ത്. മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ക്കാ​ൻ അ​ഡ്വാ​നി ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. 2014 ല്‍ ​മോ​ദി​ക്ക് വേ​ണ്ട് മു​ര​ളി​മ​നോ​ഹ​ര്‍ ജോ​ഷി വാ​ര​ണാ​സി സീ​റ്റ് ഒ​ഴി​ഞ്ഞ് കൊ​ടു​ത്തി​രു​ന്നു. ഇ​തോ​ടെ കാ​ൺ​പൂരി​ലേ​ക്കു മാ​റി​യ ജോ​ഷി 57 ശ​ത​മാ​നം വോ​ട്ടു​നേ​ടി റെ​ക്കോ​ഡ് വി​ജ​യം സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.