തൃ​ശൂ​രി​ൽ മ​ത്സ​രി​ക്കും; മ​ന​സ് തു​റ​ന്ന് തു​ഷാ​ർ
Tuesday, March 26, 2019 12:04 PM IST
ചേ​ർ​ത്ത​ല: തൃ​ശൂ​ർ സീ​റ്റി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ​റ​യാ​തെ പ​റ​ഞ്ഞ് ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. ലോ​ക്സ​ഭാ സീ​റ്റി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ തു​ഷാ​ർ തൃ​ശൂ​രി​ലാ​ണ് മ​ത്സ​രി​ക്കാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത​യെ​ന്നും അ​റി​യി​ച്ചു. ചേ​ർ​ത്ത​ല​യി​ൽ ബി​ഡി​ജെ​എ​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​ഴി​ച്ചി​ട്ട വ​യ​നാ​ട്, തൃ​ശൂ​ർ സീ​റ്റു​ക​ൾ ഒ​ന്നി​ൽ തീ​ർ​ച്ച​യാ​യും മ​ത്സ​രി​ക്കും. തൃ​ശൂ​രി​ൽ മ​ത്സ​രി​ക്കാ​നാ​ണ് സാ​ധ്യ​ത കൂ​ടു​ത​ൽ. ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന കൗ​ൺ​സി​ലാ​ണ് തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തെ​ന്നും തു​ഷാ​ർ പ​റ​ഞ്ഞു.

ബി​ഡി​ജെ​എ​സി​ന് അ​നു​വ​ദി​ച്ച മൂ​ന്ന് സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർഥിക​ളെ പ്ര​ഖ്യാ​പി​ച്ചു. ബി​ജു കൃ​ഷ്ണ​ൻ (ഇ​ടു​ക്കി, ത​ഴ​വ സ​ഹ​ദേ​വ​ൻ (മാ​വേ​ലി​ക്ക​ര), ടി.​വി ബാ​ബു (ആ​ല​ത്തൂ​ർ) എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ, വ​യ​നാ​ട് സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ ര​ണ്ടു ദി​വ​സ​ത്തി​ന​കം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും തു​ഷാ​ർ പ​റ​ഞ്ഞു. വ​യ​നാ​ട് രാ​ഹു​ൽ ഗാ​ന്ധി മ​ത്സ​രി​ക്കാ​ൻ എ​ത്തി​യാ​ൽ ബി​ജെ​പി​ക്ക് സീ​റ്റ് കൈ​മാ​റാ​ൻ ത​യാ​റാ​ണ്. ഇ​ക്കാ​ര്യം ബി​ജെ​പി ഇ​തു​വ​രെ സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും തു​ഷാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ പ്ര​സ്താ​വ​ന​ക​ൾ വ്യ​ക്തി​പ​ര​മാ​ണെ​ന്നും ബി​ഡി​ജെ​എ​സി​ന്‍റെ വി​ജ​യ​ത്തെ അ​ത് ബാ​ധി​ക്കി​ല്ലെ​ന്നും തു​ഷാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.