ബോം​ബ് ഭീ​ഷ​ണി; മും​ബൈ​യി​ൽ​നി​ന്നു​ള്ള വി​മാ​നം സിം​ഗ​പ്പൂ​രി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി
Tuesday, March 26, 2019 12:37 PM IST
സിം​ഗ​പ്പൂ​ർ: പ​റ​ക്കു​ന്ന​തി​നി​ടെ പൈ​ല​റ്റി​ന് ബോം​ബ് ഭീ​ഷ​ണി ല​ഭി​ച്ച​തോ​ടെ സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ് വി​മാ​നം സിം​ഗ​പ്പൂ​രി​ലെ ചാം​ഗി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. മും​ബൈ​യി​ൽ​നി​ന്നും 263 യാ​ത്ര​ക്കാ​രു​മാ​യി പോ​കു​ക​യാ​യി​രു​ന്ന എ​സ്ക്യൂ 423 വി​മാ​ന​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി​യ​ത്.

എ​ന്നാ​ൽ പി​ന്നീ​ട് പരിശോധനയിൽ ബോം​ബ് ഭീ​ഷ​ണി വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 ന് ​ആ​ണ് വി​മാ​നം മും​ബൈ​യി​ൽ​നി​ന്നും പു​റ​പ്പെ​ട്ട​ത്. പ​റ​ന്നു​യ​ർ​ന്ന​തി​നു ശേ​ഷ​മാ​ണ് വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന സ​ന്ദേ​ശം എ​ത്തി​യ​ത്. ഇ​തോ​ടെ സിം​ഗ​പ്പൂ​ർ വ്യോ​മ​സേ​ന വി​മാ​ന​ത്തി​നു എ​സ്കോ​ർ​ട്ട് ന​ൽ​കി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ സു​ര​ക്ഷി​ത​മാ​യി ചാം​ഗി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വിമാനം ഇ​റ​ക്കി. എ​ല്ലാ യാ​ത്ര​ക്കാ​രെ​യും സു​ര​ക്ഷി​ത​രാ​യി പു​റ​ത്തി​റ​ക്കി. വി​മാ​ന​ത്തി​ൽ അ​ധി​കൃ​ത​ർ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​യു​മാ​യി ഒ​രു യു​വ​തി​യെ ചോ​ദ്യം ചെ​യ്യാ​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.