ബെ​ഗു​സ​രാ​യി അ​ര​ക്കി​ല്ല​മാ​കു​മോ..! പൊ​ട്ടി​ത്തെ​റി​ച്ച് ഗി​രി​രാ​ജ് സിം​ഗ്
Tuesday, March 26, 2019 1:18 PM IST
ന്യൂ​ഡ​ൽ​ഹി: സി​റ്റിം​ഗ് സീ​റ്റി​ൽ​നി​ന്ന് മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്. ആ​ത്മാ​ഭി​മാ​ന​ത്തി​ന് മു​റി​വേ​റ്റ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ഹാ​റി​ലെ ന​വാ​ഡ​യി​ൽ​നി​ന്നും ബെ​ഗു​സ​രാ​യി​ലേ​ക്ക് മാ​റ്റി​യ​തി​ലാ​ണ് ഗി​രി​രാ​ജ് സിം​ഗ് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്.

ബി​ജെ​പി തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​മു​മ്പ് ത​ന്നോ​ട് ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ഹാ​റി​ൽ മ​റ്റ് എം​പി​മാ​രു​ടെ സീ​റ്റു​ക​ളൊ​ന്നും മാ​റി​യി​ട്ടി​ല്ല. ഈ ​തീ​രു​മാ​നം എ​ടു​ത്ത​ത് ത​ന്നോ​ട് ആ​ലോ​ചി​ക്കാ​തെ​യാ​ണ്. ഇ​പ്ര​കാ​രം സം​ഭ​വി​ച്ച​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ബി​ഹാ​ർ ബി​ജെ​പി നേ​തൃ​ത്വം ത​ന്നോ​ട് പ​റ​യ​ണം. ബെ​ഗു​സ​രാ​യ്ക്ക് എ​തി​രാ​യി താ​ൻ ഒ​ന്നും ചെ​യ്യി​ല്ല. എ​ന്നാ​ൽ ത​ന്‍റെ ആ​ത്മാ​ഭി​മാ​നം മു​റി​പ്പെ​ട്ട​താ​യി ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.

2014 ൽ ​ആ​ർ​ജെ​ഡി​യു​ടെ രാ​ജ് ബ​ല്ലാ​ഭ പ്ര​സാ​ദി​നെ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ഗി​രി​രാ​ജ് സിം​ഗ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​ത്ത​വ​ണ സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ ന​വാ​ഡ രാം ​വി​ലാ​സ് പ​സ്വാ​ന്‍റെ ലോ​ക് ജ​ന​ശ​ക്തി പാ​ർ​ട്ടി​ക്ക് (എ​ൽ​ജെ​പി) വി​ട്ടു​കൊ​ടു​ക്കേ​ണ്ടി​വ​ന്നു. ബെ​ഗു​സ​രാ​യി​ൽ ജെ​എ​ൻ​യു മു​ൻ വി​ദ്യാ​ർ​ഥി നേ​താ​വ് ക​ന​യ്യ കു​മാ​റാ​ണ് ഗി​രി​രാ​ജ് സിം​ഗി​ന്‍റെ എ​തി​രാ​ളി.

ബെ​ഗു​സ​രാ​യി​ൽ ഗി​രി​രാ​ജ് സിം​ഗ് മ​ത്സ​രി​ക്കി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന സൂ​ച​ന​ക​ൾ. അ​രാ​രി​യ ന​ൽ​കാ​തെ എ​ന്തു​കൊ​ണ്ടാ​ണ് ബെ​ഗു​സ​രാ​യി ത​നി​ക്കു ത​ന്നു​വെ​ന്ന് നേ​ര​ത്തെ ഗി​രി​രാ​ജ് സിം​ഗ് ചോ​ദി​ച്ചി​രു​ന്നു. ന​വാ​ഡ​യി​ല​ല്ലെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​ര​ത്തി​ക്കാ​നി​ല്ലെ​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച കേ​ന്ദ്ര​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.