ഇ​ന്ത്യ തൊ​ഴി​ലില്ലാ​യ്മ​യ്ക്കു ഊ​ന്ന​ൽ ന​ൽ​കു​ന്നി​ല്ല: ര​ഘു​റാം രാ​ജ​ൻ
Tuesday, March 26, 2019 2:18 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ തൊഴി​ലി​ല്ലാ​യ്മ സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രു​ക​ൾ മ​തി​യാ​യ ഊ​ന്ന​ൽ ന​ൽ​കു​ന്നി​ല്ലെ​ന്ന​ത് ത​ന്നെ അ​സ്വ​സ്ഥ​നാ​ക്കു​ന്നെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് മു​ൻ ഗ​വ​ർ​ണ​ർ ര​ഘു​റാം രാ​ജ​ൻ. വി​വാ​ദ​പ​ര​മാ​യ നോ​ട്ട് നി​രോ​ധ​നം സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ത്മ​പ​രി​ശോ​ധ​ന​യ്ക്കു ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​തി​യാ​യ സ​മ​യം ക​ട​ന്നു​പോ​യി​രി​ക്കു​ന്നു. ഇ​നി നോ​ട്ട്നി​രോ​ധ​നം സം​ബ​ന്ധി​ച്ച് ന​മ്മ​ൾ പി​ന്നി​ലേ​ക്ക് നോ​ക്ക​ണം, ഇ​തി​ൽ​നി​ന്ന് എ​ന്താ​ണ് പ​ഠി​ക്കാ​നാ​യ​തെ​ന്ന് ചോ​ദി​ക്ക​ണം. ഇ​ത് ശ​രി​യാ​യ ഫ​ലം ന​ൽ​കി​യോ ഇ​ല്ല​യോ? എ​ന്താ​ണ് അ​തി​ന്‍റെ ന​ല്ല​തും ചീ​ത്ത​യും. ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണം. മി​ക​ച്ച ഭ​ര​ണ​ത്തി​നും കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നും എ​ല്ലാ സ​ർ​ക്കാ​രു​ക​ളും ചെ​യ്യേ​ണ്ട​കാ​ര്യ​മാ​ണ് ആ​ത്മ പ​രി​ശോ​ധ​ന- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ വ​ലി​യ തോ​തി​ൽ തൊ​ഴി​ലി​ല്ലാ​യ്മ​യു​ണ്ട്. ന​മ്മു​ടെ തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ൾ വ​ള​രെ നാ​ളു​ക​ളാ​യി പ​രി​താ​പ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.