ഛത്തീസ്ഗഡിൽ നാല് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു
Tuesday, March 26, 2019 4:27 PM IST
സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സിആർപിഎഫുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ ആറോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ബിമാപൂരിലെ ജാഗർഗുണ്ട വനത്തിനുള്ളിൽ സിആർപിഎഫ് തെരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ.

കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളും തോക്കുകളും മറ്റ് ആയുധങ്ങളും പ്രദേശത്ത് നിന്നും കണ്ടെടുത്തുവെന്ന് സൈന്യം അറിയിച്ചു. മേഖലയിൽ സിആർപിഎഫ് റെയ്ഡ് തുടരുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.