ശ​ത്രു​ഘ്ന​ൻ സി​ൻ​ഹ കോ​ൺ​ഗ്ര​സി​ൽ ചേ​രും: ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നെ​തി​രെ മ​ത്സ​രി​ച്ചേ​ക്കും
Tuesday, March 26, 2019 7:05 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​വാ​യി​രു​ന്ന ശ​ത്രു​ഘ്ന​ന്‍ സി​ന്‍​ഹ മാ​ർ​ച്ച് 28ന് ​കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രും. ബി​ജെ​പി നേ​തൃ​ത്വ​വു​മാ​യി ഉ​ണ്ടാ​യ വി​യോ​ജി​പ്പു​ക​ളെ​ത്തു​ട​ർ​ന്ന് സി​ന്‍​ഹ​യ്ക്ക് പാ​ര്‍​ട്ടി ഇ​ത്ത​വ​ണ സീ​റ്റ് നി​ഷേ​ധി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ സി​ൻ​ഹ പ്ര​തി​നി​ധീ​ക​രി​ച്ച ബി​ഹാ​റി​ലെ പ​റ്റ്ന സാ​ഹി​ബ് മ​ണ്ഡ​ല​ത്തി​ൽ ത​ന്നെ അ​ദ്ദേ​ഹ​ത്തെ കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​പ്പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

കോ​ണ്‍​ഗ്ര​സ്-​ആ​ര്‍​ജെ​ഡി മ​ഹാ​സ​ഖ്യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ പ​ട്‌​ന സാ​ഹി​ബി​ല്‍ സി​ൻ​ഹ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന് നേ​ര​ത്തെ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ഇ​തി​നു​ള്ള ഒ​രു​ക്കം ആ​രം​ഭി​ച്ച​തി​നി​ടെ​യാ​ണ് കോ​ൺ​ഗ്ര​സി​ൽ ചേ​രാ​നു​ള്ള പു​തി​യ തീ​രു​മാ​നം.

പ​ട്ന സാ​ഹി​ബ് മ​ണ്ഡ​ല​ത്തി​ല്‍ കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.