"ഓ​ള്‍​ഡ് ഈ​സ് ഗോ​ള്‍​ഡ്'; അ​ദ്വാ​നി​യെ വാ​നോ​ളം പു​ക​ഴ്ത്തി മ​മ​ത
Tuesday, March 26, 2019 9:42 PM IST
കോ​ല്‍​ക്ക​ത്ത: മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് എ​ല്‍.​കെ. അ​ദ്വാ​നി​ക്ക് ലോ​ക്സ​ഭാ സീ​റ്റ് നി​ഷേ​ധി​ച്ച ബി​ജെ​പി ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ച് പ​ശ്ചി​മ​ബം​ഗാൾ ​മു​ഖ്യ​മ​ന്ത്രി​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ മ​മ​ത ബാ​ന​ർ​ജി. ബി​ജെ​പി​യു​ടെ യ​ഥാ​ര്‍​ഥ മാ​ര്‍​ഗ​ദ​ര്‍​ശി​യാ​യി​രു​ന്നു ലാ​ല്‍ കൃ​ഷ്ണ അ​ദ്വാ​നി​യെ​ന്ന് അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പു​തി​യ നേ​താ​ക്ക​ള്‍ വ​ന്ന​പ്പോ​ള്‍ പ​ഴ​യ​തെ​ല്ലാം ബി​ജെ​പി മ​റ​ന്നു. എ​ന്നാ​ൽ, പ​ഴ​യ​താ​ണ് ഏ​റെ ന​ല്ല​തെ​ന്നും സീ​റ്റ് നി​ഷേ​ധം അ​ദ്വാ​നി​ക്ക് അ​പ​മാ​ന​ക​ര​മാ​ണെ​ന്നും മ​മ​ത പ​റ​ഞ്ഞു. ഇ​ത് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ അ​ദ്വാ​നി​ക്കും മു​ര​ളി മ​നോ​ഹ​ര്‍ ജോ​ഷി​ക്കും സീ​റ്റ് ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന് ബി​ജെ​പി തീ​രു​മാ​നി​ച്ചി​രു​ന്നു. ബി​ജെ​പി നി​ല​പാ​ടി​നെ​തി​രെ മു​ര​ളി മ​നോ​ഹ​ർ ജോ​ഷി പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.